ദി​ശാ ബോ​ധ​മു​ള്ള ത​ല​മു​റ വ​ള​ർ​ന്നു വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്ന് ഡി​എ​എ വെ​ബി​നാ​റി​ൽ ഡോ. ​വി.​പി. ജോ​യ് ഐ​എ​എ​സ്
Monday, January 25, 2021 10:44 PM IST
ന്യൂ​ഡ​ൽ​ഹി: ദി​ശാ ബോ​ധ​മു​ള്ള ഒ​രു ത​ല​മു​റ വ​ള​ർ​ന്നു വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്ന് ഡി​എം​എ വെ​ബി​നാ​റി​ൽ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ഓ​ഫീ​സ​റും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വി.​പി ജോ​യ് ഐ​എ​എ​സ്.

കു​ട്ടി​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്കാ​വ​ണം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​ടാ​നാ​വാ​തെ പോ​യ​ത് കു​ട്ടി​ക​ളി​ലൂ​ടെ വീ​ണ്ടെ​ടു​ക്കാ​മെ​ന്ന മോ​ഹം അ​വ​രെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​നേ ഉ​പ​ക​രി​ക്കു​വെ​ന്നും വ​ള​രെ വേ​ഗ​ത്തി​ൽ എ​ത്ത​പ്പെ​ടു​ന്ന​തി​ല​ല്ല ശ​രി​യാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​ലാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യം ജീ​വി​ത വി​ജ​യ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്ത​ണ​മെ​ന്നി​ല്ല​ന്നും സ​ത്ഗു​ണ​ങ്ങ​ളാ​യ സം​സ്കാ​ര​വും മാ​നു​ഷി​ക മ​നോ​ഭാ​വ​വും ചെ​റു​പ്പം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധാ​ലു​വാ​ക​ണ​മെ​ന്നും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വെ​ബി​നാ​റി​ൽ ’തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ മാ​ർ​ഗോ​പ​ദേ​ശ​വും കു​ട്ടി​ക​ളു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഠ​ന​ത്തോ​ടൊ​പ്പം സം​രം​ഭ​ക​നാ​കാ​നു​ള്ള വൈ​ദ​ഗ്ദ്ധ്യം കൂ​ടി നേ​ടു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ജോ​ലി ന​ൽ​കു​വാ​നു​ള്ള കാ​ല​മാ​ണി​തെ​ന്നും അ​തി​നാ​യി ചി​ന്തി​ക്കാ​ൻ ക​ഴി​വു​ള്ള ത​ല​മു​റ​യാ​ണ് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്നും ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന​രു​ളി​യ​പോ​ലെ ’അ​വ​ന​വ​നാ​ത്മ സു​ഖ​ത്തി​നാ​ച​രി​ക്കു​ന്ന​വ അ​പ​ര​ന്‍റെ സു​ഖ​ത്തി​നാ​യി വ​രേ​ണം’ എ​ന്ന​തു​പോ​ലെ നാം ​സ്വ​ന്ത​മാ​യി എ​ന്ത് നേ​ടു​ന്നു​വെ​ന്ന​ല്ല സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യും മ​റ്റൊ​രു​വ​നു വേ​ണ്ടി​യും എ​ന്ത് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞു എ​ന്ന​തി​ലൂ​ടെ​യാ​വ​ണം വി​ജ​യം ക​ണ്ടെ​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
.
ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വെ​ബി​നാ​റി​ൽ ഡി​എം​എ ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, നെ​തെ​ർ​ലാ​ൻ​ഡ് മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വേ​ണു രാ​ജാ​മ​ണി, ഡി.​എം.​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കെ.​എ​സ്.​അ​നി​ല, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​ജു ജോ​സ​ഫ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

ഡി​എം​എ. മു​ൻ പ്ര​സി​ഡ​ന്‍റ് എ.​വി. ഭാ​സ്ക​ര​ൻ, എ​ൻ​എ​സ്എ​സ് ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് എം​കെ​ജി പി​ള്ള, ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി