യൂ​റോ​പ്പി​ൽ അ​തി​ർ​ത്തി​ക​ൾ വീ​ണ്ടും അ​ട​യു​ന്നു
Monday, February 15, 2021 11:35 PM IST
ബ്ര​സ​ൽ​സ്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ അം​ഗ​രാ​ജ്യ​ങ്ങ​ൾ വീ​ണ്ടും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു തു​ട​ങ്ങി. യൂ​ണി​യ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി മ​ഹ​മാ​രി​യെ നേ​രി​ടു​ക എ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കേ​ണ്ടെ​ന്ന ധാ​ര​ണ പാ​ലി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ജ​ർ​മ​നി അ​ട​ക്കം പ​ല രാ​ജ്യ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന​ത്. ജ​ർ​മ​നി​യി​ലും ര​ണ്ടു സ്റ്റേ​റ്റു​ക​ൾ അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

സ്ളോ​വാ​ക്യ​യാ​ണ് അ​തി​ർ​ത്തി അ​ട​യ്ക്കാ​ൻ ഏ​റ്റ​വും ഒ​ടു​വി​ലാ​യി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യം. ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി അ​വ​ർ ജ​ർ​മ​നി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

ഓ​സ്ട്രി​യ​യി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ഇ​റ്റ​ലി​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി​ക​ൾ ഞാ​യ​റാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ര​ണ്ടാ​ഴ്ച​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്ൈ‍​റ​ൻ അ​ട​ക്കം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ചെ​ക്ക് റി​പ്പ​ബ്ലി​ക്കും അ​തി​ർ​ത്തി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി. അ​നി​വാ​ര്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​ള്ളി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഫി​ൻ​ല​ൻ​ഡ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ