ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ അ​പൂ​ർ​വ വ​ക​ഭേ​ദം ക​ണ്ടെ​ത്തി
Thursday, February 18, 2021 11:24 PM IST
റോം: ​ഇ​റ്റ​ലി​യി​ൽ 88 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ഇം​ഗ്ലീ​ഷ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ​തും അ​പൂ​ർ​വ​വു​മാ​യ ഒ​രു വ​ക​ഭേ​ദം തെ​ക്ക​ൻ ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ നേ​പ്പി​ൾ​സി​ൽ ക​ണ്ടെ​ത്തി​യ​ത് രാ​ജ്യ​ത്തെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​യ്ക്ക​യാ​ണ്.

ബി 1.525 ​എ​ന്ന വൈ​റ​സ് വ​ക​ഭേ​ദ​ത്തെ ക​ണ്ടെ​ത്തി​താ​യി ഇ​റ്റ​ലി​യി​ലെ ഫെ​ഡ​റി​ക്ക യൂ​ണി​വേ​ഴ്സി​റ്റി​യും നേ​പ്പി​ൾ​സി​ലെ പാ​സ്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ടു​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഫ്രി​ക്ക​ൻ യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​യാ​ളി​ൽ പ​തി​വു കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഈ ​അ​പൂ​ർ​വ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സു​പ്പീ​രി​യ​ർ ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ട് ഓ​ഫ് സാ​നി​റ്റ​യും ചേ​ർ​ന്നു ഒ​രു സ​ർ​വേ ന​ട​ത്തി​യി​രു​ന്നു.

യു​കെ, ഡെ​ൻ​മാ​ർ​ക്ക്, നൈ​ജീ​രി​യ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദ​ത്തി​ന്‍റെ നൂ​റോ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​ല രാ​ജ്യ​ങ്ങ​ളി​ലും ക​ണ്ടു​വ​രു​ന്ന വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലെ​ന്ന പോ​ലെ ഇ​തി​ന്‍റെ​യും വ്യാ​പ​ന​തീ​വ്ര​ത, മ​റ്റു സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭി​ച്ചു വ​രു​ന്ന​തേ​യു​ള്ളു​വെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ആ​ശ​ങ്ക​യി​ലാ​ണ് ഇ​റ്റാ​ലി​യ​ൻ ഭ​ര​ണ​കൂ​ടം.

വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ പ​ല​യി​ട​ത്തും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ സ്കീ​യിം​ഗ് വി​നോ​ദ മേ​ഖ​ല അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി വീ​ണ്ടും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ഇ​റ്റ​ലി​യി​ലെ പ്ര​മു​ഖ വൈ​റോ​ള​ജ​സ്റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ