കോ​വി​ഡ് വാ​ക്സി​ൻ : ഇ​ന്ത്യ​യ്ക്ക് യു​എ​ന്നി​ന്‍റെ പ്ര​ശം​സ
Monday, February 22, 2021 11:44 PM IST
ബെർ​ലി​ൻ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രേ​യു​ള്ള ആ​ഗോ​ള പോ​രാ​ട്ട​ത്തി​ന് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലൂ​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ മേ​ധാ​വി അ​ന്േ‍​റാ​ണി​യോ ഗു​ട്ട​റെ​സ്. യു​എ​ൻ. മേ​ധാ​വി​യു​ടെ അ​ഭി​ന​ന്ദ​ന ക​ത്ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ടി.​എ​സ്. തി​രു​മൂ​ർ​ത്തി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

150ല​ധി​കം രാ​ജ്യ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക മ​രു​ന്നു​ക​ൾ, ഡ​യ​ഗ്നോ​സ്റ്റി​ക് കി​റ്റു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, വ്യ​ക്തി​ഗ​ത സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ ലോ​ക​നേ​താ​വാ​ണ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ല​വി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ര​ണ്ട് വാ​ക്സി​നു​ക​ളി​ൽ ഒ​ന്ന് വി​ക​സി​പ്പി​ക്കു​ന്ന​തി​ലും നി​ർ​മി​ക്കു​ന്ന​തി​ലും ഇ​ന്ത്യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ആ​ഗോ​ള വാ​ക്സി​ൻ വി​പ​ണി​യി​ൽ ച​ല​ന​മു​ണ്ടാ​ക്കു​ന്ന​താ​ണ്. മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഗു​ട്ട​റെ​സി​ന്‍റെ അ​ഭി​ന​ന്ദ​ന ക​ത്തി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ