ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ജാ​ഗ്ര​ത​യോ​ടെ വേ​ണം: മെ​ർ​ക്ക​ൽ
Wednesday, February 24, 2021 11:39 PM IST
ബെർ​ലി​ൻ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ രാ​ജ്യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യും ശ്ര​ദ്ധാ​പൂ​ർ​വമായിരിക്കണം പി​ൻ​വ​ലി​ക്കാ​നെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ.

ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന്‍റെ പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മെ​ർ​ക്ക​ൽ തന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. തി​ടു​ക്ക​പ്പെ​ട്ടു​ള്ള തീ​രു​മാ​ന​ങ്ങ​ൾ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നേ​ര​ത്തെ ര​ണ്ടാ​ഴ്ച ഇ​ട​വി​ട്ട് വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന​തി​നു​ള്ള കരട് മെ​ർ​ക്ക​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​ടു​ത്ത ബു​ധ​നാ​ഴ്ച പ​തി​നാ​റ് സ്റ്റേ​റ്റ് പ്രീ​മി​യ​ർ​മാ​രു​മാ​യി ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രും.

ജ​ർ​മ​നി കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്കെ​ന്ന് വി​ദ​ഗ്ധ​ൻ

രാ​ജ്യം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന് ജ​ർ​മ​ൻ ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ൻ കാ​ൾ ലോ​ട്ട​ർ​ബാ​ക്ക്.

ഹ്ര​സ്വ​കാ​ല​ത്തെ താ​ഴ്ച​യി​ൽ​നി​ന്ന് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് രാ​ജ്യ​ത്ത് ദൃ​ശ്യ​മാ​കു​ന്ന​ത്. ത​രം​ഗം ശ​ക്ത​മാ​യി​ട്ടി​ല്ല, എ​ന്നാ​ൽ, അ​തു തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു, ത​ട​യാ​നാ​കി​ല്ല ലോ​ട്ട​ർ​ബാ​ക്ക് വ്യ​ക്ത​മാ​ക്കി.

ഒ​രു ല​ക്ഷ​ത്തി​ന് 35 എ​ന്ന നി​ല​യി​ലേ​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജ​ർ​മ​ൻ സംസ്ഥാനങ്ങൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മൂ​ന്നാം ത​രം​ഗ​ത്തി​ൽ ആ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ലോ​ട്ട​ർ​ബാ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ