യൂറോപ്പിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട: 23 ടൺ കൊക്കെയ്ൻ പിടികൂടി
Thursday, February 25, 2021 12:16 AM IST
ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ-​​​ബെ​​​ൽ​​​ജി​​​യ​​​ൻ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചേ​​​ർ​​​ന്ന് 23 ട​​​ൺ കൊ​​​ക്കെ​​​യ്ൻ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട​​​യാ​​​ണി​​​തെ​​ന്നു ജ​​​ർ​​​മ​​​ൻ ക​​​സ്റ്റം​​​സ് പ​​​റ​​​ഞ്ഞു. തെ​​​രു​​​വു​​​ക​​​ളി​​​ൽ വി​​​റ്റ​​​ഴി​​​ക്കു​​​ന്പോ​​​ൾ ശ​​​ത​​​കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ല​​​ഭി​​​ക്കാം.

പ​​​രാ​​​ഗ്വ​​​യി​​​ൽ​​​നി​​​ന്ന് ജ​​​ർ​​​മ​​​നി​​​യി​​​ലെ ഹാം​​​ബ​​​ർ​​​ഗ് തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​യ ക​​​ണ്ടെ​​​യ്ന​​​റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 16 ട​​​ൺ ല​​​ഹ​​​രി​​​മ​​​രു​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. ടി​​​ന്നു​​​ക​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ജ​​​ർ​​​മ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ബെ​​​ൽ​​​ജി​​​യ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ ആ​​​ന്‍റ്‌​​​വെ​​​ർ​​​പ് തു​​​റ​​​മു​​​ഖ​​​ത്തു​​​ന്ന് 7.2 ട​​​ൺ ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​കൂ​​​ടി ക​​​ണ്ടെ​​​ത്തി.

ല​ഹ​രി​വ​സ്തു നെ​ത​ർ​ല​ൻ​ഡ്സി​ലേ​ക്ക് അ​യ​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ത്തെ​ട്ടു​കാ​ര​നെ ഡ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.