ഓ​സ്ട്രി​യ​യി​ലെ ര​ണ്ടാം​ത​ല​മു​റ​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ മ​ല​യാ​ള​സി​നി​മ വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യും
Wednesday, March 3, 2021 10:46 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ര​ണ്ടാം ത​ല​മു​റ​യി​ലു​ള്ള മ​ല​യാ​ളി യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ദ്യ മു​ഴു​നീ​ള ച​ല​ച്ചി​ത്രം മാ​ർ​ച്ച് 5 വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യും. സാ​ബു എ​ന്‍റെ അ​നി​യ​ൻ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം വ്യ​ത്യ​സ്ത സ​ഹോ​ദ​ര​ബ​ന്ധ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളും, പ്ര​ണ​യ​വും പ്ര​തി​കാ​ര​വും, പ്ര​തി​സ​ന്ധി​ക​ളു​മൊ​ക്കെ കോ​ർ​ത്തി​ണ​ക്കി യൂ​റോ​പ്യ​ൻ പ​ശ്ച്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലെ ഒ​രു പ്ര​വാ​സി കു​ടും​ബ​ത്തി​ൽ അ​മ്മ​യി​ല്ലാ​തെ വ​ള​ർ​ന്ന ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വി​ത​വും അ​വ​ർ ക​ട​ന്നു​പോ​കു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് 132 മി​നി​റ്റു​ള്ള സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. നൂ​റി​ല​ധി​കം ക​ലാ​കാ​​രന്മാർ അ​ണി​നി​ര​ക്കു​ന്ന വി​വാ​ഹ നൃ​ത്ത രം​ഗ​ങ്ങ​ളും, പു​തു​ത​ല​മു​റ​യു​ടെ സ്പ​ന്ദ​ന​ങ്ങ​ളു​മൊ​ക്കെ ചേ​ർ​ത്ത് കു​ടും​ബ സ​ദ​സു​ക​ൾ​ക്കു​കൂ​ടി ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ഹ്ര​സ്വ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള സി​മ്മി കൈ​ലാ​ത്താ​ണ് സി​നി​മ​യു​ടെ ര​ച​ന​യും, തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം എ​ബി​ൻ പ​ള്ളി​ച്ച​ൽ. ഛായാ​ഗ്ര​ഹ​ണം പാ​സ്ക​ൽ കാ​സെ​റ്റി. ഓ​സ്ട്രി​യ​യി​ലെ​യും സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ​യും മ​ല​യാ​ളി താ​ര​ങ്ങ​ളും വി​ദേ​ശ​ക​ലാ​ക്കാ​ര​ൻ​മാ​രും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്.

കി​ര​ണ്‍ കോ​ത​കു​ഴ​യ്ക്ക​ൽ, ബ്ലൂ​യി​ൻ​സ് തോ​മ​സ്, ശ​ര​ത് കൊ​ച്ചു​പ​റ​ന്പി​ൽ, സി​ൽ​വി​യ കൈ​ലാ​ത്ത്, സി​മ്മി കൈ​ലാ​ത്ത്, പ്ര​സാ​ദ് മു​ക​ളേ​ൽ, ടാ​നി​യ എ​ബ്ര​ഹാം തു​ട​ങ്ങി​യ മ​ല​യാ​ളി താ​ര​ങ്ങ​ളോ​ടൊ​പ്പം ഓ​സ്ട്രി​യ​ൻ അ​ഭി​നേ​താ​ക്ക​ളാ​യ ഫി​ലി​പ്പ് ഷി​മ​ങ്കോ, ഇ​സ​ബെ​ല്ല, ജ്യോ​ർ​ഗ് സെ​റ്റി​ല്ലിം​ഗ്, ബ്രി​ഗി​ത്ത് സി. ​ക്രാ​മ​ർ എ​ന്നി​വ​രും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

<ശ​ളൃ​മാ​ല ംശ​റ​വേ=​ന്ധ762​ന്ധ വ​ല​ശ​ഴ​വേ=​ന്ധ426​ന്ധ െൃര=​ന്ധ​വേേുെ://ംംം.്യീൗേൗ​യ​ല.​രീാ/​ലാ​യ​ല​റ/ൃ​ഴു​ബ8​ടെ​ഘ​ഉ​എ0​ന്ധ ളൃ​മാ​ല​യീൃ​റ​ലൃ=​ന്ധ0​ന്ധ മ​ഹ​ഹീം=​ന്ധ​മ​ര​ര​ല​ഹ​ലൃീാ​ല​ലേൃ; മൗേീു​ഹ​മ്യ; ര​ഹ​ശു​യീ​മൃ​റംൃ​ശ​ലേ; ലി​രൃ്യു​ലേ​റാ​ല​റ​ശ​മ; ഴ്യൃീ​രെീു​ല; ുശ​രേൗൃ​ല​ശിു​ശ​രേൗൃ​ല​ന്ധ മ​ഹ​ഹീം​ളൗ​ഹ​ഹ​രെൃ​ല​ലി>

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി