ഭ​ക്ത​മ​ന​സു​ക​ളി​ൽ പു​ണ്യം നി​റ​ച്ച് ന​ജ​ഫ്ഗ​ഡ് വ​ലി​യ പൊ​ങ്കാ​ല
Monday, March 22, 2021 11:13 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ളി​ൽ പു​ണ്യം നി​റ​ച്ച് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 22-ാമ​ത് വ​ലി​യ പൊ​ങ്കാ​ല സ​മാ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ്-19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ പൊ​ങ്കാ​ല ന​ട​ന്ന​ത്. മാ​സ്ക് ധ​രി​ച്ചെ​ത്തി​യ​വ​ർ​ക്കു മാ​ത്ര​മാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം.

പൊ​ങ്കാ​ല​ക്ക് ആ​വ​ശ്യ​മാ​യ ക​ല​ങ്ങ​ളും വി​റ​കും അ​ടു​പ്പു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളും കൂ​ടാ​തെ പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ളും മ​റ്റു പൂ​ജാ വ​ഴി​പാ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നു​മാ​യി ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

രാ​വി​ലെ 4.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, തു​ട​ർ​ന്ന് ക്ഷേ​ത്ര ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സ​തീ​ശ​ൻ ന​ന്പൂ​തി​രി​യും സ​ന്ദീ​പ് ന​ന്പൂ​തി​രി​യും വെ​ങ്കി​ടേ​ശ​ൻ പോ​റ്റി​യും ക്ഷേ​ത്ര​മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യും പ​രി​ക​ർ​മ്മി​ക​ളാ​യി​രു​ന്നു.

പൊ​ങ്കാ​ല മ​ഹോ​ത്സ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​ഭ​ഗ​വ​തി ടെ​ന്പി​ൾ & ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി​ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​കെ പ്രി​ൻ​സ്, ബ്ല​ഡ് പ്രൊ​വൈ​സേ​ഴ്സ് ഡ്രീം ​കേ​ര​ള​യു​ടെ പ്ര​സി​ഡ​ന്‍റ് ടി ​കെ അ​നി​ൽ, ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ർ​ക്കി​ടെ​ക്ച്ച​ർ സു​നി​ൽ കെ ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ൻ ഷാ​ജി, ട്ര​ഷ​റ​ർ വി​ക​ഐ​സ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട് : പി.​എ​ൻ. ഷാ​ജി