ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ൽ സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര​ ധ്യാ​നം
Tuesday, March 23, 2021 10:50 PM IST
ബ​ർ​മിം​ഗ്ഹാം: വ​ലി​യ​നോ​ന്പി​ലൂ​ടെ ആ​ർ​ജിച്ചെ​ടു​ക്ക​ന്ന കൃ​പാ​വ​ര​ങ്ങ​ളി​ൽ ശ​ക്തി​പ്പെ​ടു​വാ​നും വി​ശു​ദ്ധ​വാ​ര​ത്തി​നാ​യി ഒ​രു​ങ്ങു​വാ​നും വ​രു​ന്ന തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഗ്രേ​റ്റ് ബി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ധ്യാ​നം ഒ​രു​ക്കു​ന്നു.

രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ മു​ഖ്യ​മാ​യും ധ്യാ​നം ന​യി​ക്കു​ന്ന​താ​ണ്. എ​ല്ലാ ദി​വ​സ​വും രൂ​പ​ത​യി​ലെ അ​ഭി​ഷേ​കം നി​റ​ഞ്ഞ​വൈ​ദി​ക​രു​ടെ, ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രി​ക്കും ധ്യാ​നം ആ​രം​ഭി​ക്കു​ക.

വൈ​കു​ന്നേ​രം 6.30ന് ​കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ർ​ന്ന് ജ​പ​മാ​ല​യും, ആ​രം​ഭ പ്ര​സം​ഗ​വും, ധ്യാ​ന പ്ര​സം​ഗ​വും, അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ പ​രി​ശു​ദ്ധ കു​ബാ​ന​യു​ടെ ആ​രാ​ധ​ന​യും, അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച​ത്തെ ആ​രം​ഭ പ്ര​സം​ഗം ഫാ. ​ജോ​സ് ആ​ഞ്ചാ​നി​ക്ക​ലും, ചൊ​വ്വാ​ഴ്ച​ത്തെ ആ​രം​ഭ പ്ര​സം​ഗം ഫാ. ​ടോ​മി എ​ടാ​ട്ടും ബു​ധ​നാ​ഴ്ച​ത്തെ ആ​രം​ഭ​പ്ര​സം​ഗം ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ടും ന​ട​ത്തു​ന്ന​താ​യി​രി​ക്കും.


സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ലി​രു​ന്ന് സൗ​ക​ര്യ​പൂ​ർ​വം പ​ങ്കെ​ടു​ക്കാ​വു​ന്ന​തു​പോ​ലെ, സൂ​മി​ലു​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​വാ​ർ​ഷി​ക ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത്, ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ, രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു