അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും മ​ല​യാ​ള സി​നി​മ​ക്ക് സം​ഗീ​തം ന​ൽ​കി സിം​സ​ണ്‍ ജോ​ണ്‍
Thursday, March 25, 2021 11:47 PM IST
ഡ​ബ്ലി​ൻ : പ്ര​ശ​സ്ത ഗാ​യി​ക പ​ത്മ​ഭൂ​ഷ​ൻ കെ.​എ​സ്. ചി​ത്ര​യും ഭാ​വ​ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​നും ആ​ല​പി​ച്ച മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​ക്കൊ​ണ്ട് അ​യ​ർ​ല​ൻ​ഡി​ന്‍റെ പ്രി​യ സം​ഗീ​ത​ജ്ഞ​ൻ സിം​സ​ണ്‍ ജോ​ണ്‍ മ​ല​യാ​ള സി​നി​മാ സം​ഗീ​ത മേ​ഖ​ല​യി​ലേ​ക്ക് .

’അ​ന്തി​ക്കാ​ട്ടെ വി​ശേ​ഷ​ങ്ങ​ൾ’ എ​ന്ന സി​നി​മ​യി​ലെ ’പ​ക​ലും പോ​യ്മ​റ​ഞ്ഞു..’ എ​ന്ന ഗാ​നം കെ.​എ​സ. ചി​ത്ര​യും ’ഇ​ന്നെ​ന്‍റെ മ​ന​സ്‌​സി​ൽ....’​എ​ന്ന ഗാ​നം പി ​ജ​യ​ച​ന്ദ്ര​നു​മാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് .

ബാ​ബു രാ​ധാ​കൃ​ഷ്ണ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ’അ​ന്തി​ക്കാ​ട്ടെ വി​ശേ​ഷ​ങ്ങ​ളി​ൽ’ ജ​നാ​ർ​ദ​ന​ൻ മ​ണ്ണു​മ്മ​ൽ ര​ചി​ച്ച നാ​ലു ഗാ​ന​ങ്ങ​ൾ സിം​സ​ണ​നാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യ​ത് . ചി​ത്ര അ​രു​ണ്‍, സാ​ബു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മ​റ്റു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്. ’കിം ​കിം കിം..’ ​എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ റാം ​സു​രേ​ന്ദ​ർ ഈ ​ഗാ​ന​ങ്ങ​ൾ​ക്ക് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ചു.

ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ പ്ര​മു​ഖ പി​ന്ന​ണി​ഗാ​യ​ക​രാ​യ പി. ​ജ​യ​ച​ന്ദ്ര​ൻ, കെ.​എ​സ്. ചി​ത്ര എ​ന്നി​വ​ർ​ക്കാ​യി ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്താ​നാ​യ​ത് ത​ന്‍റെ സം​ഗീ​ത സ​പ​ര്യ​യി​ലെ അ​സു​ല​ഭാ​വ​സ​ര​മാ​ണെ​ന്ന് സിം​സ​ണ്‍ ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​യ​ർ​ല​ൻ​ഡി​ൽ ഏ​വ​ർ​ക്കും സു​പ​രി​ചി​ത​നാ​യ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ സാ​ബു ജോ​സ​ഫ് ഈ ​ചി​ത്ര​ത്തി​നാ​യി പി​ന്ന​ണി പാ​ടു​ന്ന​ത് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​നി​ക്കാ​വു​ന്ന മ​റ്റൊ​രു മു​ഹൂ​ർ​ത്തം കൂ​ടി​യാ​ണ്.

’വൈ​ഖ​രി’ മ്യൂ​സി​ക് ബാ​ൻ​ഡി​ലെ ലീ​ഡ് ഗി​റ്റാ​റി​സ്റ്റും ഗാ​യ​ക​നു​മാ​യ
സിം​സ​ണ്‍ ജോ​ണ്‍, ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ​യും, ഡാ​ള​സ് ഭ​ര​ത​ക​ലാ തീ​യ​റ്റേ​ഴ്സി​ന്‍റെ​യും പ്ര​മു​ഖ നാ​ട​ക​ങ്ങ​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും ആ​ദ്യ​കാ​ല മ​ല​യാ​ള സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ൽ പ​ല ഹി​റ്റ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​ണ് സിം​സ​ണ്‍ ജോ​ണ്‍. അ​യ​ർ​ല​ൻ​ഡി​ൽ ഡ​ബ്ലി​ൻ നാ​ഷ​ണ​ൽ മെ​റ്റെ​ർ​നി​റ്റി ഹോ​സ്പി​റ്റ​ൽ സീ​നി​യ​ർ സ്റ്റാ​ഫ് മി​ഡ്വൈ​ഫാ​യ ഭാ​ര്യ റി​ന്‍റ ജോ​ണ്‍, മ​ക്ക​ൾ: ജോ​വാ​ന ജോ​ണ്‍, ഒ​ലീ​വി​യ ജോ​ണ്‍ എ​ന്നി​വ​രോ​ടൊ​പ്പം സിം​സ​ണ്‍ നാ​വ​നി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത് .

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ