വിശുദ്ധവാരത്തിൽ 1200 ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കു വാ​​​ക്സി​​​ൻ ന​​​ൽ​​​കും
Saturday, March 27, 2021 7:44 PM IST
വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ 1200 പേ​​​ർ​​​ക്കു വ​​​ത്തി​​​ക്കാ​​​നി​​​ൽ വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ന​​​ൽ​​​കും. വ​​​ത്തി​​​ക്കാ​​​നി​​​ലെ പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ലാ​​​ണ് പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു വാ​​​ക്സി​​​ൻ ന​​​ൽ​​​കു​​​ക.

വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ആ​​​രും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം. മാ​​​ർ​​​പാ​​​പ്പ​​​യ്ക്കും വ​​​ത്തി​​​ക്കാ​​​നി​​​ലെ സ്റ്റാ​​​ഫി​​​നും ന​​​ൽ​​​കി​​​യ ഫൈ​​​സ​​​ർ വാ​​​ക്സി​​​ൻ​​​ ത​​​ന്നെ​​​യാ​​​ണ് 1200 അ​​​ഗ​​​തി​​​ക​​​ൾ​​​ക്കും ന​​​ൽ​​​കു​​​ക.