ഓ​ണ്‍​ലൈ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​വ​ധി​കാ​ല ബൈ​ബി​ൾ ക്ലാ​സ് ജ​ർ​മ​നി​യി​ൽ
Thursday, April 8, 2021 7:51 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി- മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ജ​ർ​മ​നി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ണ്‍​ഡേ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ ക്ലാ​സ് (OVBS) ഏ​പ്രി​ൽ 9 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 11 ഞാ​യ​റാ​ഴ്ച വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. ദൈ​വ​ഹി​തം തി​രി​ച്ച​റി​യു​വി​ൻ (1 തെ​സ 5:18) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം. വേ​ദ​പ​ഠ​നം, ഗാ​ന​പ​രി​ശീ​ല​നം, ആ​ക്ഷ​ൻ ഗാ​ന​ങ്ങ​ൾ, ക​ലാ​പ​രി​ശീ​ല​നം, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ, ക​ളി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​ന ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 7.30 വ​രെ​യും 10 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യും 11 ഞാ​യ​റാ​ഴ്ച 3 മു​ത​ൽ 4.30 മു​ത​ൽ വ​രെ​യു​മാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ണ്‍​ഡേ​സ്കൂ​ൾ കേ​ന്ദ്ര ഡ​യ​ക്ട​റ​ൽ ജ​ന​റ​ൽ റ​വ. ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം (കോ​ട്ട​യം), സ​ണ്‍​ഡേ​സ്കൂ​ൾ യു​കെ. യൂ​റോ​പ്പ് ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​അ​നൂ​പ് ഏ​ബ്ര​ഹാം (യു​കെ), സ​ണ്‍​ഡേ​സ്കൂ​ൾ യു​കെ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന ഡ​യ​ക്ട​ർ സൈ​മ​ണ്‍ ചാ​ക്കോ (യുകെ) എ​ന്നി​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും. റ​വ. ഫാ. ​വി​വേ​ക് വ​ർ​ഗീ​സ് (റോം), ​റ​വ. ഫാ. ​ആ​ഷു അ​ല​ക്സാ​ണ്ട​ർ (ബെ​ൽ​ജി​യം) എ​ന്നി​വ​ർ വേ​ദ​പ​ഠ​ന​ക്ലാ​സു​ക​ൾ​ക്കും, മെ​ർ​ലി​ൻ റോ​ബി​ൻ (യു​കെ), സോ​ണി ജെ​റി​ൻ (യു​കെ) എ​ന്നി​വ​ർ ഗാ​ന​പ​രി​ശീ​ല​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ജ​ർ​മ​ൻ ഭാ​ഷ​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജ​ർ​മ​നിി, ഓ​സ്ട്രി​യ, ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​കും. ജ​ർ​മ​നി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​വി​ബി​എ​സ് ന​ട​ക്കു​ന്ന​ത്.

റ​വ.​ഫാ. രോ​ഹി​ത്ത് സ്ക​റി​യ ജോ​ർ​ജി (ജ​ർ​മ​നി), ജി​ജു കെ. ​ജോ​ർ​ജ് (ജ​ർ​മ​നി), അ​ജി മാ​ത്യു ജോ​ണ്‍ (ഓ​സ്ട്രി​യ), അ​നീ​നാ മാ​ത്യൂ​സ് (ജ​ർ​മ​നി), ബി​നീ​റ്റാ വ​ർ​ഗീ​സ് (ജ​ർ​മ​നി), ജെ​നി ജി​ജു (ജ​ർ​മ​നിി), കോ​ശി കു​രു​വി​ള (ജ​ർ​മ​നി), അ​ന്ന​മ്മ കു​രു​വി​ള (ജ​ർ​മ​നി), ഷൈ​നോ ജോ​ർ​ജ് (ജ​ർ​മ​നി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +4915175230784, +4917661997521