സൂ​ര​ജ് താ​ന്നി​ക്ക​ലി​ന്‍റെ ക​വ​ർ സോം​ഗി​ന് ലെ​സ്ലി ലൂ​യി​സി​ന്‍റെ ആ​ശം​സ
Thursday, April 8, 2021 10:07 PM IST
വി​യ​ന്ന: പ്ര​ശ​സ്ത​മാ​യ ഇ​ൻ​ഡോ-​ഇം​ഗ്ലീ​ഷ് ഫ്യൂ​ഷ​ൻ ആ​ൽ​ബ​മാ​യ കൊ​ളോ​ണി​യ​ൽ ക​സി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​ത്തി​ന് വി​യ​ന്ന​യി​ലെ ര​ണ്ടാം ത​ല​മു​റ​യി​ൽ നി​ന്നു​ള്ള സൂ​ര​ജ് താ​ന്നി​ക്ക​ലി​നെ (ജ​യ്) പ്ര​ശം​സി​ച്ച് സം​ഗീ​ത​ജ്ഞ​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ലെ​സ്ലി ലൂ​യി​സി​ന്‍റെ ട്വീ​റ്റ്. ക​ർ​ണാ​ട്ടി​ക് പോ​പ്പ് ഫ്യൂ​ഷ​നി​ലൂ​ടെ പു​തി​യൊ​രു സം​ഗീ​ത ശൈ​ലി സൃ​ഷ്ടി​ച്ച് ഭാ​ര​തീ​യ യു​വ​ത്വ​ത്തി​ന് പു​തു​സം​ഗീ​ത​ധാ​ര ന​ൽ​കി​യ കൊ​ളോ​ണി​യ​ൽ ക​സി​ൻ​സ് ത​ന്േ‍​റ​താ​യ ശൈ​ലി​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​യ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സൂ​ര​ജ് സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ.

പ്ര​മു​ഖ ഗാ​യ​ക​നാ​യ ഹ​രി​ഹ​ര​ൻ ആ​ല​പി​ച്ചു അ​ന്ത​ർ​ദേ​ശി​യ​ത​ല​ത്തി​ൽ പോ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കൃ​ഷ്ണ നീ ​ബേ​ഗ​നെ എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ ഹി​പ്ഹോ​പ് ക​വ​ർ വേ​ർ​ഷ​ൻ ഈ​സ്റ്റ​ർ ദി​ന​ത്തി​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​യ​ന്ന​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ത്രീ​ക​രി​ച്ച ആ​ൽ​ബം സൂ​ര​ജി​ന്‍റെ ആ​ദ്യ​ത്തെ ക​വ​ർ സോം​ഗാ​ണ്. ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​ഗീ​ത​ത്തെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന സൂ​ര​ജി​ന്‍റെ ആ​ഗ്ര​ഹം.

ആ​ൽ​ബം കാ​ണാം: https://youtu.be/JfRSlJxLdms