ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ’ന​സ്രാ​ണി ച​രി​ത്ര​പ​ഠ​ന’ മ​ത്സ​ര​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് അവസാനിക്കും
Monday, April 12, 2021 11:40 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ച​രി​ത്ര​പ​ഠ​ന മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. ’ന​സ്രാ​ണി’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഈ ​ച​രി​ത്ര​പ​ഠ​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പേ​രു​ക​ൾ ന​ൽ​കാ​നു​ള്ള അ​വ​സ​രം ഇ​ന്നു​കൂ​ടി മാ​ത്രം. ന​മു​ക്ക് പ​ക​ർ​ന്നു​കി​ട്ടി​യ ഈ ​വി​ശ്വാ​സ ദീ​പം വ​രും ത​ല​മു​റ​ക്കും ഒ​ട്ടും മ​ങ്ങ​ലേ​ൽ​ക്കാ​തെ പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ ഈ ​ച​രി​ത്ര​പ​ഠ​നം ന​മ്മെ സ​ഹാ​യി​ക്കും എ​ന്നു​ള്ള​തി​ൽ സം​ശ​യ​മി​ല്ല.

സ​ഭ​യെ അ​റി​യു​ക, ന​മ്മു​ടെ സ​ഭ​യെ സ്നേ​ഹി​ക്കു​ക. ഇ​പ്ര​കാ​രം സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ സ​ഭ​യി​ലേ​ക്ക് ന​മ്മു​ടെ കു​ട്ടി​ക​ളെ ന​മു​ക്ക് ചേ​ർ​ത്തു​നി​ർ​ത്താം . കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​ന്നി​ച്ച് ഈ ​ച​രി​ത്ര പ​ഠ​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​നാ​യി ഇ​തൊ​രു ഫാ​മി​ലി പ​ഠ​ന മ​ത്സ​ര​മാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി​ട്ട് ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഓ​രോ റീ​ജ​ണി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന ഒ​രു കു​ടും​ബം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്യും.

ഭാ​ര​ത​ത്തി​ന്‍റെ അ​പ്പോ​സ്തോ​ല​നാ​യ വി​ശു​ദ്ധ തോ​മാ​സ്ലീ​ഹ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളാ​യ ജൂ​ലൈ മൂ​ന്നി​ന് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ലൈ​വ് പ്ലാ​റ്റ​ഫോ​മി​ൽ ന​ട​ത്താ​നു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി ഇ​ന്ന് ആ​ണ്. ഏ​പ്രി​ൽ 24 ന് ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ്രാ​ക്ടീ​സ് ടെ​സ്റ്റ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ മ​ത്സ​രം മെ​യ് ഒ​ന്നാം തി​യ​തി ശ​നി​യാ​ഴ്ച 7 മ​ണി​ക്ക് ന​ട​ത്ത​പ്പെ​ടും . മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള പ​ഠ​ന സ​ഹാ​യി​യും മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി​യും പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​യു​ന്പോ​ൾ അ​വ​രു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഇ​മെ​യി​ൽ ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​മാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ല​റ്റി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ർശി​ക്കു​ക .