ടി. ​ഹ​രി​ദാ​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ബ്രി​ട്ട​നി​ലെ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി
Tuesday, April 13, 2021 10:30 PM IST
ല​ണ്ട​ൻ: പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് തൃ​ശൂ​ർ ജി​ല്ല​യി​ലെ ഗു​രു​വാ​യൂ​രി​ൽ നി​ന്നും ഉ​ന്ന​ത പ​ഠ​ന​ത്തി​ന് എ​ത്തി, പി​ന്നീ​ട് ല​ണ്ട​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യും, അ​തോ​ടൊ​പ്പം മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​രു​ചി​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ൾ ല​ണ്ട​ൻ​കാ​ർ​ക്ക് പരിചയപ്പെടുത്തി ടി.​ഹ​രി​ദാ​സ് ഏ​വ​ർ​ക്കും പ്രീ​യ​പ്പെ​ട്ട​വ​നാ​യി​രുന്നു.

ബ്രി​ട്ട​നി​ലെ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യും കേ​ര​ള​ത്തി​ൽ നി​ന്ന് ബ്രി​ട്ട​നി​ലേ​യ്ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ൽ യു​കെ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, ബി​സി​ന​സ്, സാ​മു​ദാ​യി​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് തൃ​ശൂ​ർ ജി​ല്ല ന​ൽ​കി​യ ക​ന​ത്ത സം​ഭാ​വ​ന​യാ​ണ് ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ടി. ​ഹ​രി​ദാ​സ് എ​ന്ന അ​തു​ല്യ പ്ര​തി​ഭ.

യു​കെ​യി​ലെ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യു​ടെ വ​ള​ർ​ച്ച​യി​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ ടി. ​ഹ​രി​ദാ​സ് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം ചു​ക്കാ​ൻ പി​ടി​ച്ച് തൃ​ശൂ​ർ ജി​ല്ല​യി​ൽ ന​ട​ത്തി​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബ്രി​ട്ട​നി​ലെ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

ടി. ​ഹ​രി​ദാ​സി​ന്‍റെ മ​ര​ണ​ത്തി​ൽ ബ്രി​ട്ട​നി​ലെ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളാ​യ അ​ഡ്വ. ജെ​യ്സ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട, മു​ര​ളി മു​കു​ന്ദ​ൻ, ജീ​സ​ൻ പോ​ൾ ക​ട​വി, ജി.​കെ. മേ​നോ​ൻ, ലോ​റ​ൻ​സ് പ​ല്ലി​ശേ​രി, സ​ണ്ണി ജേ​ക്ക​ബ്, ജോ​ജി പോ​ൾ (ജെ​പി), ജോ​സ​ഫ് ഇ​ട്ടൂ​പ്പ് എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച ടി.​ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ നേ​രി​ട്ടെ​ത്തി അ​ന്ത്യാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​ര​ളി മു​കു​ന്ദ​ൻ