കേ​ന്ദ്ര എ​ൻ​ആ​ർ​ഐ ക​മ്മീ​ഷ​ൻ വേ​ണ​മെ​ന്നു​ള്ള ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും
Thursday, April 15, 2021 11:46 PM IST
ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യ കേ​ന്ദ്ര എ​ൻ​ആ​ർ​ഐ ക​മ്മീ​ഷ​ൻ വേ​ണ​മെ​ന്നു​ള്ള അ​നി​സൂ​ർ റ​ഹ്മാ​ന്‍റെ ഹ​ർ​ജി ഏ​പ്രി​ൽ 22നു ​ഡി​വി​ഷ​ൻ ബെ​ഞ്ചു പ​രി​ഗ​ണി​ക്കു​മെ​ന്ന് ജ​സ്റ്റി​സ് പ്ര​തി​ഭ സിം​ഗ് അ​റി​യി​ച്ചു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​യാ​യ അ​നി​സൂ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ സു​പ്രിം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജോ​സ് എ​ബ്ര​ഹാം ഹൈ​കോ​ട​തി​ൽ പ്ര​വാ​സി​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ഇ​ന്ത്യ​യു​ടെ ഓ​രോ വ​ള​ർ​ച്ച​യു​ടെ​യും ത​ള​ർ​ച്ച​യു​ടെ​യും ഘ​ട്ട​ത്തി​ൽ എ​ൻ​ആ​ർ​ഐ​ക്കാ​രു​ടെ സം​ഭ​വ​ന​ക​ളും വി​ശ​ദ​മാ​ക്കി.

ഹ​ർ​ജി​യു​ടെ പൊ​തു താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്ന് ജ​സ്റ്റി​സ് പ്ര​തി​ഭ സിം​ഗ് ഉ​ത്ത​ര​വി​ൽ പ്ര​സ്താ​വി​ച്ചു. ഗോ​വ, പ​ഞ്ചാ​ബ്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ആ​ർ​ഐ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വി​ദേ​ശ എം​ബ​സി​ക​ളും കോ​ണ്‍​സു​ലേ​റ്റു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ക​യാ​ൽ കേ​ന്ദ്ര ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​ത്തോ​ട് കൂ​ടി​യ ഒ​രു എ​ൻ​ആ​ർ​ഐ ക​മ്മീ​ഷ​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ മ​രു​ഭൂ​മി​യി​ലെ ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന ജീ​വി​ത പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ഒ​ട്ടേ​റെ പ​രി​ഹാ​രം ആ​കു​മെ​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു ഏ​കാ​ങ്ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു കൊ​ല്ല​മാ​യി നി​ര​വ​ധി പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ക​മ്മീ​ഷ​ന്‍റെ പ്ര​സ​ക്തി ഏ​റെ​യാ​ണ്. അ​ഡ്വ. ബ്ലെ​സ​ണ്‍ മാ​ത്യു, ദീ​പ ജോ​സ​ഫ് എ​ന്നി​വ​രും ഹ​ർ​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്