ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, April 15, 2021 11:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഏ​പ്രി​ൽ 14ന് ​ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചു. യു​ട്യൂ​ബി​ലൂ​ടെ അ​ര​ങ്ങേ​റി​യ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി മ​ല​യാ​ള മ​നോ​ര​മ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ജോ​മി തോ​മ​സ് പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി​യി​ലു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യെ​ല്ലാം ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യം മ​റ്റു​ള്ള​വ​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് ജോ​മി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഘ​ട​ന​ക​ളെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ലും ഒ​രു​മി​ച്ചു നി​ർ​ത്തി​യും കേ​ന്ദ്ര-​ഡ​ൽ​ഹി സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്നും അ​തു​പോ​ലെ കേ​ര​ളാ സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭ്യ​മാ​കേ​ണ്ട പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ഇ​ത് വ​ള​രെ സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, ഡി​എം​എ ദി​നം ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റാ​റും ത്രൈ​മാ​സി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി ജോ​മി തോ​മ​സി​നെ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഡി​എം​എ ത്രൈ​മാ​സി​ക ര​ണ്ടാം ല​ക്ക​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജോ​മി തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ത്രൈ​മാ​സി​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ ​മു​ര​ളീ​ധ​ര​ൻ, ര​വീ​ന്ദ്ര​ൻ പി​രി​യാ​ട്ട്, ഡി ​ജ​യ​കു​മാ​ർ, സു​ജാ രാ​ജേ​ന്ദ്ര​ൻ, സ​ഹാ​യ ഹ​സ്തം ക​ണ്‍​വീ​ന​റും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ എ​ൻ സി ​ഷാ​ജി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​ലേ​ഷ് ബാ​ബു, എ​സ് അ​ജി​കു​മാ​ർ, ബി​ജു ജോ​സ​ഫ്, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ഡി​എം​എ ദി​നാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​സി ബേ​ബി, അം​ബി​കാ സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി യു-​ട്യൂ​ബ് ലി​ങ്കി​ൽ https://youtu.be/mJ0fPptgMgo ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി