നോട്ടർഡാം കത്തീഡ്രൽ പുനർനിർമാണം 2024ൽ പൂർത്തിയാകും: മാക്രോൺ
Friday, April 16, 2021 12:35 AM IST
പാ​​​​​രീ​​​​​സ്: പാ​​​​​രീ​​​​​സി​​​​​ലെ ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ നോ​​​​​ട്ട​​​​​ർ​​​​​ഡാം ക​​​​​ത്തി​​​​​ഡ്ര​​​​​ലി​​​​​ന്‍റെ പു​​​​​ന​​​​​ർ‌​​​​​നി​​​​​ർ​​​​​മാ​​​​​ണം നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ 2024 ൽ ​​​​​പൂ​​​​​ർ‌​​​​​ത്തി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വൽ​​​​​ മാ​​​​​ക്രോ​​​​​ൺ. പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​മാ​​​​​ണം സം​​​​​ബ​​​​​ന്ധി​​​​​ച്ച വാ​​​​​ഗ്ദാ​​​​​നം പാ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി ഫ്ര​​​​​ഞ്ച് മാധ്യമങ്ങൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

തീ ​​​​​പി​​​​​ടിത്ത​​​​​ത്തി​​​​​നും കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​ക്കും മു​​​​​ന്പ് പ്ര​​​​​തി​​​​​വ​​​​​ര്‌​​​​​ഷം കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ൽ 2019 ഏ​​​​​പ്രി​​​​​ൽ 15 നാ​​​​​ണ് തീ ​​​​​പി​​​​​ടിത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഫ്രാ​​​​​ന്‍സി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ നി​​​​​ര​​​​​വ​​​​​ധി അ​​​​​വി​​​​​സ്മ​​​​​ര​​​​​ണീ​​​​​യ മു​​​​​ഹൂ​​​​​ര്‍ത്ത​​​​​ങ്ങ​​​​​ള്‍ക്കു സാ​​​​​ക്ഷി​​​​​യാ​​​​​യ ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ന്‍റെ മേ​​​​​ല്‍ക്കൂ​​​​​ര​​​​​യും ഗോ​​​​​പു​​​​​ര​​​​​വും അ​​​​​ഗ്നി​​​​​ബാ​​​​​ധ​​​​​യി​​​​​ല്‍ ക​​​​​ത്തി​​​​​യ​​​​​മ​​​​​ർ​​​​​ന്നു.

850ഓ​​​​​ളം വ​​​​​ര്‍ഷം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ക​​​​​ത്തി​​​​​ഡ്ര​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടു മ​​​​​ണി​​​​​ഗോ​​​​​പു​​​​​ര​​​​​ങ്ങ​​​​​ള്‍ക്കും പ്ര​​​​​ധാ​​​​​ന​​​​​കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നും വ​​​​​ലി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ള്‍ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന അ​​​​​മൂ​​​​​ല്യ​​​​​മാ​​​​​യ ക​​​​​ലാ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളും തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളും തീ​​​​​യി​​​​​ല്‍ നി​​​​​ന്ന് ര​​​​​ക്ഷ​​​​​പ്പെടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. 2024 ലെ ​​​​​സ​​​​​മ്മ​​​​​ർ ഒ​​​​​ളിം​​​​​പി​​​​​ക്ക് സും പാ​​​​​രീ​​​​​സി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണു നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.