ഫാ. ​ബി​ജു പാ​റേ​ക്കാ​ട്ടി​ലി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, April 27, 2021 7:28 PM IST
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി​യാ​യി പ​ത്തു വ​ർ​ഷ​ക്കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​ബി​ജു എം. ​പാ​റേ​ക്കാ​ട്ടി​ലി​ന് വാ​ട്ട​ർ​ഫോ​ർ​ഡ് പ​ള്ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി. പ​രി​ശു​ദ്ധ​നാ​യ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ബി​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി സെ​ക്ര​ട്ട​റി ആ​ൻ​ഡ്രൂ​സ് ജോ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​ജി എ​ൻ ഐ, ​ട്ര​സ്റ്റി ബി​ജു പോ​ൾ, ജോ​യി​ന്‍റ് ട്ര​സ്റ്റി ഗ്രേ​സ് ജേ​ക്ക​ബ് ജോ​ണ്‍,സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ത​ന്പി തോ​മ​സ്, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ലി​ജി ബോ​ബി​ൻ, യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ണ്‍​സ്, സ്റ്റു​ഡ​ൻ​റ് മൂ​വ്മെ​ൻ​റ് സെ​ക്ര​ട്ട​റി ജോ​യ​ൽ ബെ​ന്നി എ​ന്നി​വ​ർ ത​ദ​വ​സ​ര​ത്തി​ൽ സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച ഏ​വ​രും പ​ള്ളി​യു​ടെ ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ വ​ള​ർ​ച്ച​യി​ൽ ബി​ജു അ​ച്ച​ൻ ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ പ്ര​ത്യേ​കം പ്ര​കീ​ർ​ത്തി​ച്ചു. എ​ക്യൂ​മെ​നി​ക്ക​ൽ രം​ഗ​ത്ത് അ​ച്ച​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​രെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ഏ​വ​രും പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു.

പ​ള്ളി​ക്കു വേ​ണ്ടി ഫാ. ​ബി​ബി​ൻ ബാ​ബു ബി​ജു അ​ച്ച​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ആ​ൻ​ഡ്രൂ​സ് ജോ​യ്, ട്ര​സ്റ്റി ബി​ജു പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ട​വ​ക​യു​ടെ മൊ​മെ​ന്േ‍​റാ അ​ച്ച​ന് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​യ​പ്പു സ​മ്മേ​ള​ന ന​ട​പ​ടി​ക​ളി​ൽ സൂം ​മീ​റ്റ് വ​ഴി​യാ​യി ക​ണ്ട് പ​ങ്കെ​ടു​ത്ത ഇ​ട​വ​ക​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ബി​ജു അ​ച്ച​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

2011 മു​ത​ൽ പ​ത്തു​വ​ർ​ഷ​ക്കാ​ലം അ​യ​ർ​ല​ൻ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​ബി​ജു എം. ​പാ​റേ​ക്കാ​ട്ടി​ൽ ഏ​പ്രി​ൽ 28നാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഇ​ടു​ക്കി പ​ണി​ക്ക​ൻ​കൂ​ടി സ്വ​ദേ​ശി​യാ​യ ഫാ. ​ബി​ജു യാ​ക്കോ​ബാ​യ സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ലെ ഹൈ​റേ​ഞ്ച് മേ​ഖ​ല വൈ​ദി​ക​നും അ​റി​യ​പ്പെ​ടു​ന്ന സ​ഭാ പ​ണ്ഡി​ത​നു​മാ​ണ്.

റി​പ്പോ​ർ​ട്ട്: പോ​ൾ പീ​റ്റ​ർ