യു​എ​സി​നു​ള്ള യാ​ത്രാ വി​ല​ക്ക് പി​ൻ​വ​ലി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ആ​ലോ​ചി​ക്കു​ന്നു
Thursday, April 29, 2021 12:35 AM IST
ബ്ര​സ​ൽ​സ്: യു​എ​സി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന യാ​ത്രാ വി​ല​ക്ക് വ​രു​ന്ന വേ​ൽ​ക്കാ​ല​ത്തോ​ടെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ. യു​എ​സും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ വാ​ക്സി​നു​ക​ൾ​ക്ക് അ​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സാ​ധ്യ​മാ​കു​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൻ ഡെ​ർ ലെ​യ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന കൃ​ത്യ​മാ​യ തീ​യ​തി​ക​ൾ ഉ​ർ​സു​ല വ്യ​ക്ത​മാ​ക്കി​യി​ല്ല. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ക എ​ന്നാ​ണ് സൂ​ച​ന.

ഒ​രു വ​ർ​ഷ​മാ​യി​യു​എ​സി​ൽ​നി​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്ക് അ​നി​വാ​ര്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ടു​ത്ത ടൂ​റി​സ്റ്റ് സീ​സ​ണോ​ടെ പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കോ​വി​ഡ് 19 നെ​തി​രെ പൂ​ർ​ണ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി​യ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ണ്‍ ഡെ​ർ ലെ​യ്ൻ അ​റി​യി​ച്ച​ത്. 27 അം​ഗ​രാ​ജ്യ​ങ്ങ​ൾ നി​രു​പാ​ധി​ക​മാ​യി ഇ​എം​എ അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ൾ എ​ടു​ക്കു​ന്ന എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​ർ ലെ​യ്ൻ പ​റ​ഞ്ഞു.

ഫൈ​സ​ർ, മോ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നി​ർ​മ്മി​ച്ച കോ​വി​ഡ് 19 വാ​ക്സി​നു​ക​ൾ യു​എ​സ് ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്, ഇ​വ​യെ​ല്ലാം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള​വ​യാ​ണ്. യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ഏ​പ്രി​ൽ 28 ബു​ധ​നാ​ഴ്ച വാ​ക്സി​ൻ പാ​സ്പോ​ർ​ട്ടു​ക​ൾ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്പോ​ൾ തീ​രു​മാ​നി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ