യു​ക്മ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച; മു​ഖ്യാ​തി​ഥി​യാ​യി ഹൈ​ക്ക​മ്മീ​ഷ​ണ​റും ഡ​പ്യൂ​ട്ടി ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​റും
Sunday, May 23, 2021 8:59 PM IST
ല​ണ്ട​ൻ: യു​ക്മ യു​കെ​യി​ലെ ഭൂ​രി​പ​ക്ഷം വ​രു​ന്ന മ​ല​യാ​ളി സ​മൂ​ഹം ജോ​ലി ചെ​യ്യു​ന്ന മേ​ഖ​ല​യും കോ​വി​ഡ് ലോ​ക​ത്തി​ന് ത​ന്നെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​തു​മാ​യ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ദ​ര​വ് അ​ർ​ഹി​ക്കു​ന്ന മേ​ഖ​ല​യു​മാ​യ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​രും ഫ്ളോ​റ​ൻ​സ് നൈ​റ്റിം​ഗേ​ലി​ന്‍റെ പി​ൻ​ഗാ​മി​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​ദ​ര​വ്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ യു​ക്മ​യു​ടെ​യും യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ(​യു​എ​ൻ​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷം ് മെ​യ് 23 ഞാ​യ​റാ​ഴ്ച ന​ട​ക്കു​ക​യാ​ണ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി യു​കെ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഗാ​യ​ത്രി ഇ​സ്‌​സാ​ർ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇം​ഗ്ല​ണ്ട് ഡ​പ്യൂ​ട്ടി ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഡ​ൻ​ഗ​ൻ ബ​ർ​ട്ട​ൻ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ന​ഴ്സിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കൊ​പ്പം സാ​മൂ​ഹ്യ ക​ലാ​രം​ഗ​ത്തെ പ്ര​മു​ഖ​രും ഒ​ത്തു​ചേ​രു​ന്ന​താ​ണ്.

യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ, യു​ക്മ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വും യു​ക്മ ന​ഴ്സ​സ് ഫോ​റം മു​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ത​ന്പി ജോ​സ്, ആ​ർ.​സി.​എ​ൻ പ്ര​തി​നി​ധി​യും യു​ക്മ​യു​ടെ ല​ണ്ട​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ എ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും.

യു​ക്മ ക​ലാ​ഭൂ​ഷ​ണം അ​വാ​ർ​ഡ് ജേ​താ​വ് പ്ര​മു​ഖ ന​ർ​ത്ത​കി​യു​മാ​യ ദീ​പ നാ​യ​ർ അ​വ​താ​ര​ക​യാ​യി പ​രി​പാ​ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​മേ​ൽ​ക്കും. യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും യു​എ​ൻ​എ​ഫ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ സാ​ജ​ൻ സ​ത്യ​ൻ ച​ട​ങ്ങി​ന് സ്വാ​ഗ​തം ആ​ശം​സി​ക്കും. യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി സ​ലീ​നാ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ന​ഴ്സു​മാ​ർ ലാം​പ് ലൈ​റ്റിം​ഗ് സെ​റി​മ​ണി അ​വ​ത​രി​പ്പി​ക്കും. യു​എ​ൻ എ​ഫ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഉ​ണ്ണി ന​ഴ്സ​സ്ദി​ന സ​ന്ദേ​ശം ന​ൽ​കും. സെ​ക്ര​ട്ട​റി ലീ​നു​മോ​ൾ ചാ​ക്കോ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും. യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​റ്റി ജി​ജോ, യു​ക്മ ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ്, യു​എ​ൻ​എ​ഫ് പ്ര​തി​നി​ധി ഷൈ​നി ബി​ജോ​യ് തു​ട​ങ്ങി​വ​രാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ്ര​ഗ​ത്ഭ​രു​മാ​യ ഡോ.​അ​ബ്ദു​ൾ നാ​സ​ർ, ജെ​ൻ വാ​റ്റ്സ​ൻ, സോ​ണി​യ ലു​ബി, മി​നി​ജ ജോ​സ​ഫ്, ഡോ. ​ഡി​ല്ല ഡേ​വി​സ്, ഡോ.​പ​ർ​വീ​ണ്‍ അ​ലി, പാ​ൻ​സി ജോ​സ്, ബി​പി​ൻ രാ​ജ്, ല​വ് ലി ​സി​ബി, അ​ബി​ൻ തോ​മ​സ്, റോ​സ് ജി​മ്മി​ച്ച​ൻ, ഷൈ​നി മാ​ത്യു, യ​ദു കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ തി​ക​ച്ചും പ്രൊ​ഫ​ഷ​ണ​ൽ ത​ല​ത്തി​ലെ​ത്തി​ക്കും.

പ്ര​ശ​സ്ത ഗാ​യ​ക​ൻ ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ജേ​താ​വ് ജോ​ബി ജോ​ണ്‍, കൈ​ര​ളി ടി​വി ഗാ​ന ഗ​ന്ധ​ർ​വ​സം​ഗീ​തം ജേ​താ​വ് എം.​ജെ. രാ​ജ്മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ ന​ഴ്സ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കും. യു​ക്മ​യു​ടെ റീ​ജ​ണ​ൽ ത​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ന​ഴ്സു​മാ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ന്ന​ത്തെ സാ​യം​സ​ന്ധ്യ​യെ ആ​ഘോ​ഷ​രാ​വാ​ക്കി പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​നു​ഭ​വം സ​മ്മാ​നി​ക്കും.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് (യു​കെ) വൈ​കി​ട്ട് 9.30(ഇ​ന്ത്യ) ന് ​യു​ക്മ​യു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ലൂ​ടെ ലൈ​വാ​യി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ​മാ​രാ​യ അ​ഷി​താ സേ​വ്യ​ർ, ജാ​സ്മി​ൻ പ്ര​മോ​ദ്, ബി​ന്ദു സോ​മ​ൻ, അ​ജി. വി.​പി​ള്ള, സ്മി​ത തോ​ട്ടം, ഷി​നു ജോ​സ്, സോ​ണി .കെ.​ജോ​സ്, ടെ​സി സോ​ജ​ൻ & മ​രി​യ സോ​ജ​ൻ, മെ​റി​നാ ലി​യോ, ജോ​മാ & ബ്രീ​സ്, അ​ന്ന അ​നൂ​ജ്, മി​നി ബെ​ന്നി, സോ​ഫി​യ ബി​ജു തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം സാ​ൽ​ഫോ​ർ​ഡ് ന​ഴ്സ​സും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കും.

യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ജീ​വ​നാ​ഡി​ക​ളാ​യ ന​ഴ്സു​മാ​ർ​ക്കു വേ​ണ്ടി യു​ക്മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​ഷ​ക സം​ഘ​ട​ന​യാ​ണ് യു​ക്മ ന​ഴ്സ​സ് ഫോ​റം. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​കെ​യി​ലെ ന​ഴ്സു​മാ​ർ​ക്കു വേ​ണ്ടി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ യു​എ​ൻ​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും, പു​തി​യ​താ​യി യു​കെ​യി​ലെ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് പെ​ർ​മ​ന​ന്‍റ് റ​സി​ഡ​ൻ​സ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടും യു​കെ​യി​ലെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് അ​ഞ്ഞൂ​റോ​ളം പ്രാ​ദേ​ശി​ക എം​പി​മാ​ർ മു​ഖാ​ന്തി​രം നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​വാ​നും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ അ​ഭി​പ്രാ​യ സ​മ​ന്വ​യം ഭ​ര​ണ ത​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​വാ​ൻ യു​ക്മ​യ്ക്കും യു​എ​ൻ​എ​ഫി​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

യു​ക്മ യു​കെ​യി​ലെ എ​ല്ലാ യു​കെ മ​ല​യാ​ളി ന​ഴ്സു​മാ​രെ​യും സം​യോ​ജി​പ്പി​ക്കു​ക​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു വ​ലി​യ പ്ലാ​റ്റ്ഫോ​മാ​ണ് യു​ക്മ ന​ഴ്സ​സ് ഫോ​റം (യു​എ​ൻ​എ​ഫ്). പ​രി​ശീ​ല​നം, വ​ർ​ക്ക്ഷോ​പ്പു​ക​ൾ, സെ​മി​നാ​റു​ക​ൾ, ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ന​ഴ്സു​മാ​രു​ടെ അ​റി​വും വൈ​ദ​ഗ്ധ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​വാ​നും ന​ഴ്സു​മാ​രെ ശാ​ക്തീ​ക​രി​ക്കാ​നും അ​വ​രു​ടെ പ്രൊ​ഫ​ഷ​ണ​ൽ വി​കാ​സ​ത്തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​ൻ​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യു​കെ​യി​ൽ നി​ല​വി​ലു​ള്ള​വ​രും പ്ര​ത്യേ​കി​ച്ച് പു​തി​യ​താ​യി ക​ട​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ എ​ല്ലാ ന​ഴ്സു​മാ​രും പ്രൊ​ഫ​ഷ​ണ​ൽ കാ​ര്യ​ങ്ങ​ളി​ൽ പൊ​തു താ​ൽ​പ​ര്യം വി​ക​സി​പ്പി​ക്കാ​നും പ​രി​ര​ക്ഷി​ക്കു​വാ​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടാ​നും യു​എ​ൻ​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി അ​ഭ്യ​ർ​ഥി​ക്കു​ന്നു.