"കോ​വി​ഡ് പ്ര​തി​രോ​ധം ആ​യൂ​ർ​വേ​ദ​ത്തി​ലൂ​ടെ ' ഡി​എം​എ വെ​ബി​നാ​ർ ഞാ​യ​റാ​ഴ്ച
Saturday, June 5, 2021 8:58 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധം ആ​യൂ​ർ​വേ​ദ​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ണ്‍ 6 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​എം​എ. പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ മു​ഖ്യാ​തി​ഥി​യാ​യി കേ​ര​ളാ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് ഐ​എ​എ​സ് പ​ങ്കെ​ടു​ക്കും. കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല ചീ​ഫ് ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച് ഡോ. ​ര​മേ​ശ് പി​ആ​ർ, സീ​നി​യ​ർ ഫി​സി​ഷ്യ​നും ഡ​ൽ​ഹി ബ്രാ​ഞ്ച് മാ​നേ​ജ​രു​മാ​യ ഡോ ​ശ്രീ​നി​വാ​സ പാ​ണ്ഡെ, ഡെ​പ്യൂ​ട്ടി ഫി​സി​ഷ്യ​ൻ - എ.​എ​ച്ച് & ആ​ർ.​സി. ഡ​ൽ​ഹി ഡോ ​മാ​ലി​നി എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് ശ്രോ​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ​മാ​ർ മ​റു​പ​ടി പ​റ​യും.

ഏ​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സൂം ​ലി​ങ്കി​നും ഡി.​എം.​എ. പ്ര​തി​മാ​സ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കെ ​എ​സ് അ​നി​ല (9868114504), ഡി.​എം.​എ. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി (9810791770) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി