ഡി​എം​എ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, June 7, 2021 10:08 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധം ആ​യൂ​ർ​വേ​ദ​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് കേ​ര​ളാ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി ജോ​യ് ഐ​എ​എ​സ് സം​സാ​രി​ച്ചു. കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല ചീ​ഫ് ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച് ഡോ. ​ര​മേ​ശ് പി.​ആ​ർ, സീ​നി​യ​ർ ഫി​സി​ഷ്യ​നും ഡ​ൽ​ഹി ബ്രാ​ഞ്ച് മാ​നേ​ജ​രു​മാ​യ ഡോ ​ശ്രീ​നി​വാ​സ പാ​ണ്ഡെ, ഡെ​പ്യൂ​ട്ടി ഫി​സി​ഷ്യ​ൻ - എ.​എ​ച്ച് & ആ​ർ.​സി. ഡ​ൽ​ഹി ഡോ. ​മാ​ലി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ശ്രോ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ​മാ​ർ മ​റു​പ​ടി ന​ൽ​കി.

അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി സ്വാ​ഗ​ത​വും പ്ര​തി​മാ​സ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കെ.​എ​സ് അ​നി​ല ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി. അ​വ​താ​ര​ക​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി