പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ലെ ഒ​രു​കൂ​ട്ടം കു​ട്ടി​ക​ളൊ​രു​ക്കി​യ ഹ്ര​സ്വ ചി​ത്രം ’02’ ശ്ര​ദ്ധേ​യ​മാ​കു​ന്നു
Monday, June 7, 2021 10:36 PM IST
റോം: ​ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, റോ​മി​ലെ ഒ​രു​കൂ​ട്ടം കു​ട്ടി​ക​ൾ അ​ഞ്ചു​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ’02’ എ​ന്ന നി​ശ​ബ്ദ വീ​ഡി​യോ ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും, റോ​മി​ലെ പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ​യും പ്ര​ശം​സ നേ​ടു​ക​യാ​ണ്് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച കു​ട്ടി​ക​ൾ.

മ​ഹാ​മാ​രി കാ​ല​ത്ത് കൂ​ടു​ത​ൽ പേ​ർ മ​രി​ക്കു​ന്ന​ത് ഓ​ക്സി​ജ​ൻ കി​ട്ടാ​ത്ത​തി​നാ​ലാ​ണ്. റോം ​എ​ന്ന മ​ഹാ​ന​ഗ​ര​ത്തി​ൽ കോ​വി​ഡ് വ​ള​രെ​യ​ധി​കം ബാ​ധി​ക്ക​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ മു​ഖ​ത്തു മാ​സ്ക് വ​ച്ചു മ​ടു​ത്ത കു​ട്ടി​ക​ൾ ആ​കാം​ഷ​യി​ലാ​ണ്, ഇ​നി എ​ന്നാ​ണ് ത​ങ്ങ​ളു​ടെ മു​ഖ​മെ​ല്ലാം കാ​ണി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കു​ക.​ഈ ചോ​ദ്യ​ത്തി​ൽ നി​ന്നും കൂ​ടെ​യു​ള്ള മു​ത​ർ​ന്ന​വ​ർ മ​ര​ങ്ങ​ളെ പ​റ്റി​യും വ​ള​രെ പ​ച്ച​പ്പു​ള്ള സ്വ​ന്തം നാ​ടി​നെ കു​റി​ച്ചു​മെ​ല്ലാം പ​റ​യു​ന്ന​ത് കേ​ട്ട് കു​ട്ടി​ക​ൾ രൂ​പം കൊ​ടു​ത്ത ആ​ശ​യ​മാ​ണ് ’02’. റോ​മി​ലെ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യാ​യ തി​യെ​ത്രോ ഇ​ന്ത്യാ​നോ റോ​മാ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ക്കി​യ​ത്.

ഓ​രോ മ​നു​ഷ്യ​രും പ്ര​കൃ​തി​യെ സ്നേ​ഹി​ക്ക​ണം. ഭൂ​മി എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​ത്തോ​ടെ സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​നു​ള്ള​താ​ണ്. നാം ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​യ്ക്കു​ക​യും അ​വ​യെ സം​ര​ക്ഷി​യ്ക്കു​ക​യും ചെ​യ്യ​ണം എ​ന്ന് ഈ ​ഹ്ര​സ്വ​ചി​ത്രം പ​റ​യാ​തെ പ​റ​യു​ന്നു.