ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ന​ട​ത്തു​ന്ന വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 19 ശ​നി​യാ​ഴ്ച
Thursday, June 17, 2021 8:07 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം സൃ​ഷ്ടി​ച്ച നാ​ശ​വും മൂ​ന്നാം ത​രം​ഗ​സാ​ധ്യ​ത​യു​ടെ ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് വാ​ക്സി​നേ​ഷ​ൻ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ന​ട​ത്തു​ന്ന വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 19 ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക്ക് 12ന് ​ന​ട​ത്ത​പ്പെ​ടും.

മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തു​ന്ന ഈ ​വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ഫ​രീ​ദാ​ബാ​ദ് - ഡ​ൽ​ഹി രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ത്തൂ​റ്റ് ഗ്രൂ​പ് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ്ര​അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ് ആ​ദ്യ വാ​ക്സി​ൻ കൈ​മാ​റും.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ​ഫ് ഓ​ട​നാ​ട്ട്, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​കേ​ഷ് ദി​വാ​ൻ, സീ​നി​യ​ർ ്് റീ​ജ​ണ​ൽ മാ​നേ​ജ​ർ ഷോ​ജി പോ​ൾ , മ​റ്റ് വൈ​ദീ​ക​ർ, സി​സ്റ്റേ​ഴ്സ്, പാ​സ്റ്റ്റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഡ​ൽ​ഹി സ​ർ​ക്കാ​ർ വാ​ക്സി​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ജ​ന​ക്പു​രി​യി​ലെ ആ​ര്യ ഹോ​സ്പി​റ്റ​ലി​ൽ വ​ച്ചാ​യി​രി​ക്കും വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. ഉ​ദ്ഘാ​ട​ന ദി​വ​സം 150 ഓ​ളം ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കും. കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​യി​രി​ക്കും ന​ൽ​കു​ക.

നേ​ര​ത്തെ കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യം മു​ഴു​വ​നും പ്ര​ത്യേ​കി​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നേ​കാ​യി​രം ജീ​വ​ൻ അ​പ​ഹ​രി​ച്ച പ​ശ്ചാ​ത​ല​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് പ്ര​ഖ്യാ​പി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​വാ​ൻ മേ​യ് 24ന് ​ഒ​രു ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്ത ഈ ​വെ​ബി​നാ​റി​ൽ വാ​ക്സി​നേ​ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ​റ്റി ഡോ. ​ബി​ലു ജോ​സ​ഫ് ക്ലാ​സ് എ​ടു​ക്കു​ക​യും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​ക​യും ചെ​യ്തു.

ഈ ​മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കാ​ൻ വാ​ക്സി​നേ​ഷ​ൻ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും രൂ​പ​ത ഇ​തി​നു​വേ​ണ്ട എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും എ​ത്ര​യും വേ​ഗം ന​ട​ത്തു​മെ​ന്നും ത​ദ്ദ​വ​സ​ര​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ്ര​സ്ഥാ​വി​ക്കു​ക​യും എ​ല്ലാ​വ​രോ​ടും എ​ത്ര​യും വേ​ഗം വാ​ക്സി​ൻ എ​ടു​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ർ​ച്ച് ബി​ഷ​പ്പ് വൈ​ദീ​ക​രു​ടെ​യും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും ഓ​ണ്‍​ലൈ​ൻ മീ​റ്റി​ഗ് വി​ളി​ച്ച് ഇ​തി​നെ പ​റ്റി ച​ർ​ച്ച ന​ട​ത്തു​ക​യും വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തു​ന്ന​തി​ന്‍റെ ഒ​രു രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കു​ക​യും വാ​ക്സി​ൻ ആ​വ​ശ്യ​മു​ള്ള വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നു​ള​ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു.

ജൂ​ണ്‍ 19 ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​നും ന​ട​ത്ത​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ഉ​ദ്ഘാ​ട​ന ക​ർ​മ്മ​ങ്ങ​ൾ ട്രൂ​ത്ത് ടൈ​ഡിം​ഗ്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടും.