കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മീ​ക്ഷ യു​കെ​യു​ടെ കൈ​ത്താ​ങ്ങ്
Thursday, July 8, 2021 11:52 PM IST
ല​ണ്ട​ൻ: കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ കൈ​മാ​റു​ക​യാ​ണ് യു​കെ​യി​ലെ ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ . ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി സ​മീ​ക്ഷ യു​കെ യു​ടെ ഇ​രു​പ​ത്തി​മൂ​ന്നോ​ളം ബ്രാ​ഞ്ചു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ ബി​രി​യാ​ണി മേ​ള​യി​ലൂ​ടെ​യും സു​മ​ന​സു​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സം​ഭ​വ​ന​യി​ലൂ​ടെ​യും​ഈ തു​ക ക​ണ്ടെ​ത്തി​യ​ത്.

ഗ്ലോ​സ്റ്റെ​ർ​ഷെ​യ​ർ,ബെ​ൽ​ഫാ​സ്റ്റ്, ല​ണ്ട​ൻ​ഡ​റി, കേ​റ്റ​റിം​ഗ്, കൊ​വെ​ൻ​ട്രി, മാ​ഞ്ച​സ്റ്റ​ർ ,ബ്രി​സ്റ്റോ​ൾ, നോ​ർ​ത്താം​പ്ട​ണ്‍,പീ​റ്റ​ർ​ബ​റോ & ബോ​സ്റ്റ​ണ്‍, ബി​ർ​മി​ങ്ഹാം, എ​ക്സി​റ്റ​ർ,ബെ​ഡ്ഫോ​ർ​ഡ്, പൂ​ൾ, വി​ഗാ​ൻ, ഹീ​ത്രോ സെ​ൻ​ട്ര​ൽ,ഇ​പ്സ്വി​ച്, സാ​ലി​സ്ബ​റി,എ​ഡി​ൻ​ബ​റോ, ഇ​ൻ​വെ​ർ​നെ​സ്‌​സ് ,ന്യൂ​കാ​സി​ൽ ഈ​സ്റ്റ് ഹാം, ​ഷെ​ഫീ​ൽ​ഡ് എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മീ​ക്ഷ നാ​ഷ​ണ​ൽ ക​മ്മ​റ്റി അ​ഭി​ന​ന്ദി​ച്ചു.

ബ്രാ​ഞ്ച് ത​ല​ങ്ങ​ളി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സ​മീ​ക്ഷ യു​കെ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രോ​ടൊ​പ്പം കൈ​കോ​ർ​ത്ത നാ​ടി​നെ സ്നേ​ഹി​ക്കു​ന്ന ഏ​വ​ർ​ക്കും സ​മീ​ക്ഷ യു​കെ​യു​ടെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യി സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി​യും പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണും പ​റ​ഞ്ഞു.