"കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി
Sunday, July 11, 2021 4:15 PM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​ന്‍ മ​ല​യാ​ളി​ക​ള്‍ ചേ​ര്‍​ന്നൊ​രു​ക്കു​ന്ന സം​ഗീ​ത ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യ "കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര'​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ക്യൂ​ൻ​സ്‌ല​ൻ​ഡി​ൽ തു​ട​ക്ക​മാ​യി.

വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ ബാ​ന​റി​ല്‍ ജോ​യി കെ. ​മാ​ത്യു നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന സം​ഗീ​ത ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക്യൂ​ൻ​സ്‌ല​ൻ​ഡി​ലെ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ന്‍ വാ​ലി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ദീ​പു, ഷി​ബു പേ​ള്‍, ബീ​ന, സി​ജു, ഡോ. ​പ്ര​ഷി, ബി​നോ​യ്, സി​ജു, സ​ജി പ​ഴ​യാ​റ്റി​ല്‍, ജി​ൽ​മി, ജോ​നാ, ഐ​റി​ൻ, പോ​ൾ, സോ​ണി, ത്രേ​സ്യാ​മ്മ, ഉ​ദ​യ്, റി​ജേ​ഷ്, കെ.​വി.​സൗ​മ്യ, അ​രു​ൺ, ദീ​പ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന കാ​രു​ണ്യ സം​ഗീ​ത യാ​ത്ര​യു​ടെ ര​ച​ന സം​ഗീ​തം ജ​യ്മോ​ന്‍ മാ​ത്യു നി​ർ​വ​ഹി​ക്കു​ന്നു.

നി​ർ​മാ​ണ നി​യ​ന്ത്ര​ണം ദീ​പു ജോ​സ​ഫും ഛായാ​ഗ്ര​ഹ​ണം ആ​ദം കെ. ​അ​ന്തോ​ണി​യും ആ​ഗ്നെ​സും തെ​രേ​സും ചേ​ർ​ന്ന് ഒ​രു​ക്കു​ന്നു. ഓ​ഗ​സ്റ്റ് 15ന് ​ക്യൂ​ൻ​സ്‌ല​ന്‍​ഡി​ലെ ബ​ണ്ട​ബ​ര്‍​ഗി​ലാ​ണ് റി​ലീ​സ്.