ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ലെ മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു
Monday, August 16, 2021 11:29 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ലെ 2021-2023 കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഥ​മ യോ​ഗം അ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യി സി​സ്റ്റ​ർ മെ​ർ​ളി(​ആ​നി​മേ​റ്റ​ർ), സു​നി​ല ടോ​ണി (പ്ര​സി​ഡ​ന്‍റ്), ജെ​സി മോ​നി വ​ർ​ഗീ​സ് ( വൈ​സ് പ്ര​സി​ഡ​ന്‍റ്) , ഷീ​ല ജോ​സ് (സെ​ക്ര​ട്ട​റി), ഫി​ലോ​മി​ന മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​ജി ജോ​സ​ഫ് ( ട്ര​ഷ​റ​ർ), മി​നി ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ബി​ന്ദു ജോ​ഷി (സെ​ന​റ്റ് മെ​ന്പ​ർ), ത്രേ​സ്യ ജോ​സ് (സെ​ന​റ്റ് മെ​ന്പ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര, ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം എ​ന്നി​വ​രോ​ടൊ​പ്പം മാ​തൃ​വേ​ദി​യു​ടെ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ച് അ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​മാ​യി വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്തു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്നു അ​മ്മ​മാ​ർ​ക്ക്, അ​വ​രു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന് ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം ന​ന്ദി അ​റി​യി​ക്കു​ക​യും അ​ഭി​വ​ന്ദ്യ പി​താ​വ് മൊ​മെ​ന്േ‍​റാ ന​ൽ​കി അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

രൂ​പ​ത​യി​ലെ അ​ധ്യാ​പി​ക​മാ​ര​യി​ട്ടു​ള്ള അ​മ്മ​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 6 മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സം​ബ​ന്ധ​മാ​യ സം​ശ​യ​നി​വാ​ര​ണ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്താ​നും, രൂ​പ​ത​യി​ലെ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ടും​ബ​ങ്ങ​ളെ ആ​ത്മീ​യ​മാ​യി വ​ള​ർ​ത്തു​വാ​ൻ ഉ​ത​കു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വ് നി​ർ​ദ്ദേ​ശി​ച്ചു.


റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്