സു​ഡാ​നി​ൽ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു
Thursday, August 19, 2021 11:24 PM IST
നെ​യ്റോ​ബി: ദ​ക്ഷി​ണ സു​ഡാ​നി​ൽ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഏ​ഴ് ക​ന്യാ​സ്ത്രീ​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു. ജു​ബ അ​തി​രൂ​പ​ത​യി​ലെ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​ഭാം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ മേ​രി ഡാ​നി​യേ​ൽ അ​ബ​ട്ട്, റെ​യ്ജി​ന റോ​ബ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് 16ന് ​ദ​ക്ഷി​ണ സു​ഡാ​നി​ലെ ഹൈ​വേ​യി​ലാ​യി​രു​ന്നു സം​ഭ​വം. ടോ​റി​റ്റ് രൂ​പ​ത​യി​ലെ ലോ​വ ദൈ​വാ​ല​യ​ത്തി​ലെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേ​രെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ര​ണ്ടു പേ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മരണപ്പെട്ടു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജു​ബ അ​തി​രൂ​പ​ത അ​ഞ്ച് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ക​ന്യാ​സ്ത്രീ​ക​ളു​ടെ മ​ര​ണ​ത്തി​ൽ മാ​ർ​പാ​പ്പ​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.