ഡി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Monday, August 23, 2021 7:21 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ൻ​റ് ക​ള​ക്റ്റീ​വ് (ഡി​എം​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ഓ​ൾ​ഡേ​ജ് ഹോം -​ക​ളി​ലും ഓ​ണ​സ​ദ്യ വി​ള​ന്പി കൊ​ണ്ട് തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു.

അ​ഡ്വ​ക്കേ​റ്റ് ദീ​പ ജോ​സ​ഫും ജ​യ​രാ​ജ് നാ​യ​രും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ൻ​റ് ക​ള​ക്റ്റീ​വ് (ഡി​എം​സി) കേ​ര​ള​ത്തി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും വി​വി​ധ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ഓ​ൾ​ഡേ​ജ് ഹോം ​മു​ക​ളി​ലു​മാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഓ​ണ സ​ദ്യ വി​ള​ന്പി കൊ​ണ്ട് പൊ​ന്നി​ൻ തി​രു​വോ​ണം ആ​ഘോ​ഷി​ച്ച​ത്.

തി​രു​വോ​ണം നാ​ൾ മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ അ​യ്യാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് ഓ​ണ​സ​ദ്യ വി​ള​ന്പാ​ൻ ഡി​എം​സി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​റി​യി​ച്ചു. കൂ​ടാ​തെ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഫാ​മി​ലി ഫെ​സ്റ്റ്, ഡി​എം​സി ബ​ഹ​റി​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ​ൻ നാ​യ​ർ പ​റ​ഞ്ഞു. ഡി​എം​സി​യു​ടെ ഡ​ൽ​ഹി, കേ​ര​ള, ഗ്ലോ​ബ​ൽ ചാ​പ്റ്റ​ർ ക​ളു​ടെ എ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​രി​റ്റി ഓ​ണ​സ​ദ്യ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ദീ​പ ജോ​സ​ഫ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്