കേ​ര​ള​ത്തി​ല്‍നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രാ​ഴ്ച​ത്തെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ന്‍
Monday, August 30, 2021 11:44 PM IST
മം​​​ഗ​​​ളൂ​​​രു: കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്ന് ക​​ർ​​ണാ​​ട​​ക​​യി​​n​​​ത്തു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​വി​​​ഡ് നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഒ​​​രാ​​​ഴ്ച​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​മാ​​​ക്കി ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രും ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള​​​വ​​​രു​​​മു​​​ള്‍​പ്പെ​​​ടെ ഇ​​​തു പാ​​​ലി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം.

ഏ​​​ഴാം​​​ദി​​​വ​​​സം ന​​​ട​​​ത്തു​​​ന്ന ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മെ അ​​​വ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം വി​​​ടാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കൂ. ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള​​​വ​​​ര്‍ പോ​​​ലും ഏ​​​ഴു​​​ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍​നി​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ക്വാ​​​റ​​​ന്‍റൈ​​​ന്‍ കാ​​​ല​​​യ​​​ള​​​വ് സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മോ​​യെ​​​ന്ന കാ​​​ര്യം അടുത്തദിവസം തന്നെ വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ ദി​​​നം​​​പ്ര​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാം​​​വി​​​ധം വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു തീ​​​രു​​​മാ​​​ന​​മെ​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ക​​​ര്‍​ണാ​​​ട​​​ക റ​​​വ​​​ന്യു​​മ​​​ന്ത്രി ആ​​​ര്‍. അ​​​ശോ​​​ക് പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും തൊ​​​ഴി​​​ല്‍​സം​​​ബ​​​ന്ധ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി നി​​​ര​​​ന്ത​​​രം ക​​​ര്‍​ണാ​​​ട​​​ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​രും വീ​​​ണ്ടും കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.