ബോൾട്ടൺ സെന്‍റ് ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ കന്യാമറിയത്തിന്‍റെ ജനന തിരുനാൾ
Saturday, September 11, 2021 3:41 PM IST
ല​ണ്ട​ൻ: ബോ​ൾ​ട്ട​ൺ, റോ​ച്ച്ഡെ​യി​ൽ, ബ​റി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സീ​റോ മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി രൂ​പീ​കൃ​ത​മാ​യി​രി​ക്കു​ന്ന സെ​ന്‍റ് ആ​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​നി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി. സെ​പ്റ്റം​ബ​ർ 10, 11, 12 ( വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ, ബോ​ൾ​ട്ട​ണി​ലെ ഔ​വ്വ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്ദ് ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം.

സെ​പ്റ്റം​ബ​ർ 10 നു (​വെ​ള്ളി) വൈ​കു​ന്നേ​രം 6.20 ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി മൊ​ളോ​പ​റ​മ്പി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​സ്വ​രൂ​പം പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ച്ചു. 6.30 നു ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്നു ല​ദീ​ഞ്ഞും പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ന്നു.

സെ​പ്റ്റം​ബ​ർ 11 നു (​ശ​നി) വൈ​കു​ന്നേ​രം 6.30 നു ​ബോ​ൾ​ട്ട​ൺ ഔ​വ്വ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്ദ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഡേ​വി​ഡ്‌ ചി​നെ​റി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു ദി​വ്യ​ബ​ലി (ഇം​ഗ്ളീ​ഷ് ) അ​ർ​പ്പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 12 നു (​ഞാ​യ​ർ) രാ​വി​ലെ 11 നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സാ​ൽ​ഫോ​ർ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​ശ്യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ ജ​ന​നി​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സം ദേ​വാ​ല​യ​ത്തി​ൽ ക​ഴു​ന്ന്, മു​ടി എ​ന്നീ നേ​ർ​ച്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ലും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ദ്ധ്യ​സ്ഥം വ​ഴി ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ എ​ല്ലാ​വ​രേ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​ഡാ​നി മൊ​ളോ​പ​റ​മ്പി​ൽ അ​റി​യി​ച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്