യുകെയിൽ അടുത്തയാഴ്ച മുതൽ ബൂസ്റ്റർ ഡോസ്
Wednesday, September 15, 2021 12:08 AM IST
ല​​​​ണ്ട​​​​ൻ: അ​​​​ന്പ​​​​തു വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് (മൂ​​​​ന്നാം ഡോ​​​​സ്) ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​മെ​​​​ന്നും യു​​​​കെ ആ​​​​രോ​​​​ഗ്യ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജീ​​​​ദ് ജാ​​​​വി​​​​ദ് യു​​​​കെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ​​​​റ​​​​ഞ്ഞു.

ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്ത് കോ​​​​വി​​​​ഡി​​​​നെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തു വ​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഫൈ​​​​സ​​​​ർ-​​​​ബ​​​​യോ​​​​ൺ​​​​ടെ​​​​ക്, മോ​​​​ഡേ​​​​ണ വാ​​​​ക്സി​​​​നു​​​​ക​​​​ളാ​​​​ണ് ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.