ബ്രി​സ്റ്റോ​ൾ സെ​ന്‍റ്തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക് ച​ർ​ച്ച് ഇ​രു​പ​താം വ​യ​സി​ലേ​ക്ക്
Sunday, September 19, 2021 8:45 PM IST
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ൾ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക് ച​ർ​ച്ചി​ന് (STSMCC) ഇ​രു​പ​താം വ​യ​സി​ലേ​ക്ക്. യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​തോ​ലി​ക് വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​സ്ടി​എ​സ്എം​സി​സി​യു​ടെ ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​ത്തി​ൽ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​വി​ലെ 9.30ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ എ​സ്ടി​എ​സ്എം​സി​സി​യെ ന​യി​ച്ച വൈ​ദീ​ക​ൻ ഫാ ​സ​ണ്ണി പോ​ൾ, എ​സ്ടി​എ​സ്എം​സി​സി വി​കാ​രി ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും ന​ട​ന്നു. എ​സ്ടി​എ​സ്എം​സി​സി​യ്ക്കാ​യി ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി സേ​വ​നം ചെ​യ്ത വൈ​ദീ​ക​രെ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് അ​നു​സ്മ​രി​ച്ചു. ഫാ. ​സ​ണ്ണി പോ​ളി​ന് ശേ​ഷം ഫാ. ​ജോ​സ​ഫ് ന​രി​ക്കു​ഴി, ഫാ. ​ജോ​ർ​ജ് വ​ള്ളി​യാം​ത​ടം, ഫാ. ​അ​നി​ൽ, ഫാ. ​ജി​ജി അ​ല​ക്ക​ളം, ഫാ ​ജോ​ണ്‍ കു​ടി​യി​രു​പ്പി​ൽ, ഫാ. ​ജോ​ർ​ജ് ചീ​രാം​കു​ഴി, ഫാ ​തോ​മ​സ് പാ​റ​യ​ടി​യി​ൽ, ഫാ ​റോ​ജി, ഫാ. ​ജോ​യ് വ​യ​ലി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​സി​റി​ൽ ഇ​ട​മ​ന, ഫാ. ​എ​ബ്ര​ഹാം, ഫാ. ​സ​ക്ക​റി​യ, ഫാ. ​ടോ​ണി പ​ഴ​യ​ക​ളം തു​ട​ങ്ങി ഏ​വ​രു​ടേ​യും സേ​വ​നം എ​ടു​ത്ത് പ​റ​ഞ്ഞ് അ​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

നാ​ട്ടി​ലാ​യി​രി​ക്കു​ന്ന ഡീ​ക്ക​ൻ ജോ​സ​ഫ് ഫി​ലി​പ്പി​നേ​യും മു​ൻ സെ​ക്ര​ട്ട​റി​മാ​രും ട്ര​സ്റ്റി​മാ​രു​മാ​യി​രു​ന്ന ഏ​വ​രേ​യും വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ അ​നു​സ്മ​രി​ച്ചു. അ​വ​ർ ചെ​യ്ത സേ​വ​ന​ങ്ങ​ളെ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് ഓ​ർ​മ്മി​പ്പി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ട​ത്തി​യ വ​ച​ന സ​ന്ദേ​ശ​ത്തി​ൽ ഫാ. ​സ​ണ്ണി പോ​ൾ കേ​ര​ള​ത്തി​ൽ നി​ന്ന് യു​കെ​യി​ൽ എ​ത്ത​പ്പെ​ട്ട സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ദൗ​ത്യ​ത്തെ കു​റി​ച്ച് ഓ​ർ​മ്മി​പ്പി​ച്ചു. എ​വി​ടെ​യാ​യി​രു​ന്നാ​ലും ദൈ​വ വ​ച​നം പ്ര​ഘോ​ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് യു​കെ​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ല്ല​തു ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ,ത​ങ്ങ​ളു​ടെ സം​സ്കാ​രം പ​രി​പോ​ഷി​ക്കാ​ൻ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​ൻ അ​തു​വ​ഴി അ​വ​രെ ദൈ​വ​ത്തി​ലേ​ക്ക് ആ​ന​യി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ദൗ​ത്യം അ​തു ത​ന്നെ​യാ​ണെ​ന്നും ഫാ​ദ​ർ പ​റ​ഞ്ഞു.

20 കൊ​ല്ലം മു​ന്പ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക് ച​ർ​ച്ച് ആ​രം​ഭി​ച്ച ശേ​ഷം പ്ര​വ​ർ​ത്തി​ച്ച വൈ​ദീ​ക​രു​ടേ​യും ആ​ൽ​മാ​യ​രു​ടേ​യും ഒ​ത്തൊ​രു​മ​യു​ള്ള പ്ര​വ​ർ​ത്ത​നം മി​ക​ച്ച​താ​യി​രു​ന്നു . ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും ഇ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ഫാ​ദ​ർ പ​റ​ഞ്ഞു. ഭാ​വി​യി​ൽ പു​തി​യ ദേ​വാ​ല​യം നി​ർ​മി​ക്കാ​നി​രി​ക്കേ കൂ​ടു​ത​ൽ ഉ​ജ്ജ്വ​ല​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ദൈ​വം സ​ഹാ​യി​ക്ക​ട്ടെ​യെ​ന്നും ഫാ ​സ​ണ്ണി പോ​ൾ അ​ച്ച​ൻ ആ​ശം​സി​ച്ചു.

പി​ന്നീ​ട് ഗ്രൗ​ണ്ടി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ര​സ​ക​ര​മാ​യി. ആ​ക​ർ​ഷ​ക​മാ​യ ലേ​ലം വി​ളി​ക​ളു​ണ്ടാ​യി. കാ​ന്താ​രി മു​ള​കു ചെ​ടി 165 പൗ​ണ്ടി​ന് ലേ​ലം വി​ളി​ച്ചു​ള്ള ആ​വേ​ശം ഇ​തി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. വി​ശ്വാ​സി​ക​ളു​ടെ ഈ ​ഉ​ണ​ർ​വാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്ന​തും.

യു​കെ​യി​ൽ ഒ​രു​ദേ​വാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​രു​ന്ന ഏ​റ്റ​വും വ​ലി​യ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ് എ​സ്ടി​എ​സ്എം​സി​സി​യു​ടേ​ത്. യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ പാ​ഠ ക്ലാ​സു​ക​ളും ഇ​വി​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. 12ാം ക്ലാ​സു​വ​രെ കൃ​ത്യ​മാ​യ ചി​ട്ട​യോ​ടെ ന​ട​ത്തു​ന്ന വേ​ദ​പ​ഠ​ന ക്ലാ​സു​ക​ൾ കു​ട്ടി​ക​ളി​ലെ വി​ശ്വാ​സ​ത്തെ ഉൗ​ട്ടി​ഉ​റ​പ്പി​ച്ചു. മ​ല​യാ​ളം വാ​യി​ക്കാ​ന​റി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മം​ഗ്ലീ​ഷി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി കു​ർ​ബാ​ന പു​സ്ത​കം ഇ​റ​ക്കി​യ​തും എ​സ്ടി​എ​സ്എം​സി​സി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന​മാ​ണ്. കെ​സി​ബി​സി​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഈ ​പു​സ്ത​കം ഇ​ന്ന് നാ​ൽ​പ​തി​നാ​യി​ര​ത്തി​ല​ധി​കം കോ​പ്പി​ക​ളു​മാ​യി ലോ​ക​ത്തെ എ​ല്ലാ ഭാ​ഗ​ത്തു​മു​ള്ള മ​ല​യാ​ളം വാ​യി​ക്കാ​ന​റി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

യു​കെ​യി​ലാ​ദ്യ​മാ​യി സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്ടി​എ​സ്എം​സി​സി. 7 ല​ക്ഷം പൗ​ണ്ടോ​ളം മു​ട​ക്കി അ​തി​നു​വേ​ണ്ടി​യു​ള്ള സ്ഥ​ലം വാ​ങ്ങി​ക്കു​ക​യും അ​തി​ൽ ദേ​വാ​ല​യം നി​ർ​മി​ക്കു​വാ​നു​ള്ള പ്ലാ​നിം​ഗ് പെ​ർ​മി​ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തു. ദേ​വാ​ല​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്.

ഫാ ​പോ​ൾ വെ​ട്ടി​ക്കാ​ട്ട്, ക​സ്റ്റോ​ഡി​യന്മാ​രാ​യ സി​ജി സെ​ബാ​സ്റ്റ്യ​ൻ, മെ​ജോ ജോ​യ് ,ബി​നു ജേ​ക്ക​ബ്, ഫാ​മി​ലി കൂ​ട്ടാ​യ്മ​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ത​ര​ക​ൻ, ഡി​ക്ക​ൻ ജോ​സ​ഫ് ഫി​ലി​പ്പ്, സി​സ്റ്റ​ർ​മാ​രാ​യ സി. ​ലീ​ന മേ​രി, സി. ​ഗ്രേ​സ് മേ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണ് എ​സ്ടി​എ​സ്എം​സി​സി​യു​ടേ​ത്.

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്