സൈബിൻ പാലാട്ടിയുടെ മാതാവ് റോസി ജോസഫ് നിര്യാതയായി
Saturday, September 25, 2021 4:27 PM IST
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രസിഡന്‍റ് സൈബിൻ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്‍റെ ഭാര്യ റോസി ജോസഫ് (80) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത അങ്കമാലി പടയാട്ടിൽ കുടുംബാംഗമാണ്.

മറ്റൊരുമകൻ: ഓൽബിൻ പാലാട്ടി (അയർലൻഡ്), മരുമക്കൾ : ടാൻസി പാലാട്ടി (യുകെ), ജെന്നി പാലാട്ടി (അയർലൻഡ്). കൊച്ചുമക്കൾ :സിബിൻ, കെവിൻ, ബെഞ്ചമിൻ, ആദിമോൾ, ആദിക്കുട്ടൻ.

സഹോദരങ്ങൾ :മേരി ഡേവിഡ്, ട്രീസ സ്റ്റീഫൻ, സി. ഫ്രാൻസി എഫ്സിസി, ജെമ്മ പോൾ (ജർമനി ), ജോളി എം. പടയാട്ടിൽ (ജർമനി ), ആന്റു.

പരേതയുടെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ഗോപാലപിള്ള, ജോൺ മത്തായി, ജോസഫ് ഗ്രിഗറി, ജോസ് കുന്പിളുവേലിൽ, ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ജിമ്മി ഡേവിഡ്, അജി അക്കരക്കാരൻ, പോൾ വർഗീസ്, വേണുഗോപാൽ, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ്‌ എബ്രഹാം, ജോൺസൺ ദേവസ്യ, ലാലി ഫിലിപ്പ്, എൽദോ വർഗീസ്, പ്രസാദ് ജോൺ, ബേബി, സോണി സിൽവി, ഡോ :ഗ്രേഷ്യസ് സൈമൺ,ജോജി വർഗീസ്‌, മാത്യു ചെറിയാൻ, വെങ്കിടെഷ്, തുടങ്ങിയവർ അനുശോചിച്ചു.