റ്റൂ​വു​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Tuesday, October 5, 2021 9:28 PM IST
റ്റൂ​വു​ന്പ: ഓ​സ്ട്രേ​ലി​യ​യു​ടെ ഉ​ദ്യാ​ന​ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്യൂ​ൻ​സ്ലാ​ൻ​ഡി​ലെ റ്റൂ​വു​ന്പ​യി​ൽ ഏ​ക​ദേ​ശം നാ​നൂ​റ്റി​അ​ൻ​പ​തോ​ളം മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. റ്റൂ​വു​ന്പ​യി​ൽ സ്ഥി​ര​താ​മ​സം ആ​ക്കി​യ​വ​ർ മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. റ്റൂ​വു​ന്പ​യി​ലെ ഏ​ക മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ടി​എം​എ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ടും ക​ലാ​കാ​യീ​ക രം​ഗ​ങ്ങ​ളി​ലു​ള്ള പ്രാ​വീ​ണ്യം കൊ​ണ്ടും ക്യൂ​ൻ​സ്ലാ​ൻ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലും ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലും വ​ള​രെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ്റൂ​വു​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-23 എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് സ്ഥാ​ന​മേ​റ്റു. ടി​എം​എ യു​ടെ 2021 തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ച്ച ഷി​ജു തോ​മ​സ് ചെ​ട്ടി​യാ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ഥാ​ന​കൈ​മാ​റ്റം ന​ട​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​നി​ൻ ബാ​ബു, സെ​ക്ര​ട്ട​റി അ​നി​ല കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ഹു​ൽ സു​രേ​ഷ്, ട്ര​ഷ​റ​ർ ജീ​ന പോ​ൾ, ക​മ്മി​റ്റി മെ​ന്പേ​ഴ്സ് പ്രി​യ ജോ​സ്, ജി​ന്േ‍​റാ ജോ​സ​ഫ്, മി​ഥു​ൻ ജേ​ക്ക​ബ്, നി​തി​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രാ​ണ് ഈ ​ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ. യു​വ​ജ​ന പ്ര​തി​നി​ധി​ക​ളാ​യി ജോ​സ​ഫ് ചേ​ർ​പ്പ​ന​ത്ത് (നാ​ഷ​ണ​ൽ) മി​ന്ന റോ​സ് ചാ​ക്കോ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) എ​ന്നി​വ​രെ​യും ഈ ​ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡി​ന്‍റെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും വ്യ​ത്യ​സ്ത​മാ​യ പ​ല പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ടി​എം​എ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് ന​യി​ക്കു​ക​യും ചെ​യ്ത 2019-21 പ്ര​സി​ഡ​ന്‍റ് പോ​ൾ വ​ർ​ഗീ​സി​നും സെ​ക്ര​ട്ട​റി ബെ​ന്നി മാ​ത്യു​വി​നും എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും പ്ര​സാ​ദ് ജോ​ണ്‍ ന​ന്ദി അ​റി​യി​ച്ചു. ടി​എം​എ​യു​ടെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ലോ​ക​മെ​ന്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മേ​യെ​ന്ന് സെ​ക്ര​ട്ട​റി അ​നി​ല കൃ​ഷ്ണ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. റ്റൂ​വു​ന്പ​യി​ലെ എ​ല്ലാ മാ​ല​യാ​ളി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​തി​ജ്ഞ ചെ​യ്തു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ