ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​രം ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ നാ​ലാം​പ​തി​പ്പ് ഡി​സം​ബ​ർ 11 ന് ​ക​വ​ൻ​ട്രി​യി​ൽ
Friday, October 22, 2021 3:00 AM IST
ക​വ​ൻ​ട്രി: യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഗ​ർ​ഷോം ടി ​വി യും ​ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം പ​തി​പ്പ് 2021 ഡി​സം​ബ​ർ 11 ശ​നി​യാ​ഴ്ച ക​വ​ൻ​ട്രി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. ക​വ​ൻ​ട്രി വി​ല്ല​ൻ ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ ഉ​ച്ച​യ്ക്ക് 1 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രോ​ൾ ഗാ​ന​മ​ത്സ​രം വി​വി​ധ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ​യും ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടേ​യും ഒ​ത്തു​ചേ​ര​ലി​നു വേ​ദി​യാ​കും. പ​രി​പാ​ടി​യി​ൽ യു​കെ​യി​ലെ വി​വി​ധ ക്രി​സ്തീ​യ സ​ഭാ​സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ത്മീ​യ​നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കും. ക​രോ​ൾ​ഗാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് ഗാ​ന​മേ​ള​യും ന​ട​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ത​ന്നെ ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 പൗ​ണ്ടും, ര​ണ്ടാം സ​മ്മാ​ന​മാ​യി 500 പൗ​ണ്ടും, മൂ​ന്നാം സ​മ്മാ​ന​മാ​യി 250 പൗ​ണ്ടു​മാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കു​ക.

ലോ​കം വ​ലി​യ പ്ര​തി​സ​ന്ധി​യെ നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്ക് ആ​ശാ​കി​ര​ണ​മാ​യി ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച യു​കെ ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ സിം​ഗിം​ഗ് കോ​ണ്‍​ടെ​സ്റ്റി​ലെ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ൽ നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 5 വീ​തം ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ’ജോ​യ് ടു ​ദി വേ​ൾ​ഡ്’ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ മൂ​ന്നാം പ​തി​പ്പി​ൽ തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വു​മാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ​തി​ന​ഞ്ചു ഗാ​യ​ക​സം​ഘ​ങ്ങ​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ കി​രീ​ടം ചൂ​ടി​യ​ത് മി​ഡ്ലാ​ൻ​ഡ്സ് ഹെ​ർ​മോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് ഗാ​യ​ക​സം​ഘ​മാ​യി​രു​ന്നു. ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ, ഹെ​വ​ൻ​ലി വോ​യ്സ് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

കൂ​ടു​ത​ൽ ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​വും മി​ക​വു​റ്റ​താ​ക്കു​വാ​നാ​ണ് സം​ഘാ​ട​ക​ർ ശ്ര​മി​ക്കു​ന്ന​ത്. യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും, ച​ർ​ച്ചു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യം ഉ​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി താ​ഴെ​പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 7 ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇീി​മേ​രേ ിൗായ​ലൃെ: 07958236786 / 07828456564 / 07500058024

ജോ​ഷി സി​റി​യ​ക്