പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Saturday, October 30, 2021 11:50 PM IST
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വ​വു​മാ​യി ഒ​ൻ​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്.

ഒ​ക്ടോ​ബ​ർ 23നു ​ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 2021-22ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മാ​തൃ​കാ​പ​ര​വും അം​ഗ​ങ്ങ​ളു​ടെ ജീ​വ കാ​രു​ണ്യ​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. മു​ൻ പ്ര​സി​ഡ​ന്‍റ് ലി​ജു പ്ര​ഭാ​ത് അ​ധ്യ​ക്ഷ​നാ​യ മീ​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി റി​ച്ചി ജോ​ണ്‍ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്ത പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ജ​നു തോ​മ​സ് ഫൈ​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ണ്‍, സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ ജോ ​പ്ര​വീ​ണ്‍ എ​ന്നി​വ​രോ​ടൊ​പ്പം വി​പു​ല​മാ​യ ഒ​രു ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു. പു​തു​ത​ല​മു​റ​ക്ക് ന​മ്മു​ടെ സം​സ്കാ​ര​വും, ത​നി​മ​യും പ​ക​ർ​ന്നു ന​ൽ​കു​ന്ന​തോ​ടൊ​പ്പം ത​ദ്ദേ​ശ്യ​മാ​യ സം​സ്കാ​ര​ത്തോ​ടെ ഇ​ഴ​കി​ച്ചേ​ർ​ന്ന് വ​ള​രു​ന്ന​തി​നാ​വി​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു നി​യു​ക്ത പ്ര​സി​ഡ​ന്‍റ് പ​റ​യു​ക​യു​ണ്ടാ​യി.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ പ്യൂ​മ പ്ര​വ​ർ​ത്ത​ക​ർ ചാ​രി​താ​ർ​ഥ്യം കൊ​ള്ളു​ന്നു. കി​ഡ്സ് സ്കി​ൽ ഡെ​വെ​ല​പ്മെ​ന്‍റ്, പ്യൂ​മ ജ​ലോ​ത്സ​വം സീ​സ​ണ്‍ 2, ഓ​സ്ട്രേ​ലി​യ​ൻ ബു​ഷ്ഫ​യ​ർ ചാ​രി​റ്റി സം​ഭാ​വ​ന കൂ​ടാ​തെ പെ​ർ​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലു​ണ്ടാ​യ ആ​ക​സ്മി​ക മ​ര​ണ​ങ്ങ​ളി​ൽ കൈ​ത്താ​ങ്ങാ​കു​വാ​ൻ പു​മ​യോ​ടൊ​പ്പം നി​ന്ന പെ​ർ​ത് മ​ല​യാ​ളി​ക​ളു​ടെ ഉ​ദാ​ര മ​ന​സ്ക​ത​ക്ക് ന​ന്ദി. തു​ട​ർ​ന്നും പെ​ർ​ത്ത് മ​ല​യാ​ളി​ക​ളു​ടെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടു എ​ന്നും പെ​ർ​ത്ത് മ​ല​യാ​ളി​ക​ളോ​ടൊ​പ്പം പെ​ർ​ത്ത് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി.