ഓറഞ്ച് വിൽപനക്കാരനിൽനിന്ന് പദ്മശ്രീയിലേക്ക്
Wednesday, November 10, 2021 6:59 PM IST
മം​​​ഗ​​​ളൂ​​​രു: രാ​​ഷ്‌​​ട്ര​​പ​​​തി​​​ഭ​​​വ​​​നി​​​ലെ ദ​​​ർ​​​ബാ​​​ർ ഹാ​​​ളി​​​ൽ ഹ​​​രേ​​​ക​​​ല ഹ​​​ജ​​​ബ്ബ​​​യെ​​​ന്ന കൃ​​​ശ​​​ഗാ​​​ത്രൻ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ പ​​​ദ്മശ്രീ ചൊവ്വാഴ്ച ഏ​​​റ്റു​​​വാ​​​ങ്ങു​​​മ്പോ​​​ൾ ഇ​​​ങ്ങ​​​ക​​​ലെ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മം​​​ഗ​​​ളൂ​​​രു​​​വും തൊ​​​ട്ട​​​ടു​​​ത്ത ന്യൂ​​​പ​​​ദ​​​വ് ഗ്രാ​​​മ​​​വും ആ​​​ഹ്ലാ​​​ദ​​​ത്തി​​​മ​​​ർ​​​പ്പി​​​ലാ​​​യി​​​രു​​​ന്നു.

മം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ ഓ​​​റ​​​ഞ്ച് വി​​​ൽപ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഹ​​​ജ​​​ബ്ബ. 150 രൂ​​​പ പ്ര​​​തി​​​ദി​​​ന വ​​​രു​​​മാ​​​നത്തിൽനിന്നാണ് ഹ​​​ജ​​​ബ്ബ​​​ തന്‍റെ ഗ്രാമത്തിൽ ഒരു വിദ്യാലയം തുടങ്ങിയത്.

164 കു​​​ട്ടി​​​ക​​​ളാ​​​ണ് ഈ ​​​സ്കൂ​​​ളി​​​ലുള്ളത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടേ​​​തു​​​മാ​​​യി ഇ​​​തി​​​നോ​​​ട​​​കം അ​​ഞ്ഞൂ​​റോ​​​ളം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഇ​​ദ്ദേ​​ഹ​​ത്തെ തേ​​​ടി​​​യെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഹ​​​ജ​​​ബ്ബ​​​യു​​​ടെ നി​​​സ്വാ​​​ർഥ സേ​​​വ​​​നം മം​​​ഗ​​​ളൂ​​​രു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സി​​​ല​​​ബ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.