മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ക്കാ​ൻ ശ്ര​മം: ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ പ്ര​തി​ഷേ​ധി​ച്ചു
Sunday, November 14, 2021 9:02 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ലെ ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ ര​ണ്ടു​ദി​വ​സം മു​ൻ​പ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത രാ​ഷ്ട്ര പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​തി​മ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ലോ​കം മു​ഴ​വ​ൻ ബ​ഹു​മാ​ന​പൂ​ർ​വം ആ​ദ​രി​ക്കു​ന്ന, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി രാ​ഷ്ട്ര​പി​താ​വ് ആ​യി ആ​ദ​രി​ക്കു​ന്ന മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ക്കു​വാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തെ ന​വോ​ദ​യ ശ​ക്ത​മാ​യി അ​പ​ല​പി​ക്ക​യും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ക്തി​ക​ളെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ