കൊളോണ്‍: ജർമനിയിലെ ആദ്യകാല മലയാളിയും മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന കുറവിലങ്ങാട് സ്വദേശി മാത്യു പാറ്റാനി (അപ്പച്ചൻ 77) യുടെ സംസ്കാര കർമ്മങ്ങൾ നവംബർ 25 ന് വ്യാഴാഴ്ച രാവിലെ 10ന്് കൊളോണ്‍ ബഹ്ഹൈമിലെ സെന്റ് തെരേസിയായിൽ നടക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് കൊളോണ്‍ ഹോൾവൈഡെ ബുർഗ്വീസൻ സ്ട്രാസെയിലെ സെമിത്തേരിയിൽ. കൊറോണ നിയന്ത്രണ നടപടികൾക്ക് വിധേയമാവും ചടങ്ങുകൾ നടക്കുക. ഭാര്യ: മണിമല, കടയനിക്കാട് നേര്യംപറന്പിൽ കുടുംബാംഗം ത്രേസ്യാമ്മ (കുഞ്ഞമ്മ). മക്കൾ: റോബി, ജോ. മരുമക്കൾ: ഉൾറിക്കെ, ഉസബെൽ.കൊച്ചുമക്കൾ: ലെന്നി, റാണി.
ലെവർകുസനിലെ ബയർ ഫാർമസ്യൂട്ടിക്കൽ കന്പനിയിലെ ജോലിയിൽ നിന്നും വിരമിച്ച മാത്യു വിശ്രമ ജീവിതത്തിലായിരുന്നു.
പരേതന്റെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയുടെയും സെമിത്തേരി കർമ്മങ്ങളുടെയും ലൈവ് ട്രീമിംഗ് ഉണ്ടായിരിയ്ക്കും ആദ്യം പള്ളിയിലെ ചടങ്ങുകളുടെ ലൈവും തുടർന്ന് സെമിത്തേരിയിലെ കർമ്മങ്ങളുടെ ലൈവും നടത്തുന്നത് രണ്ടു ലിങ്കുകൾ വഴിയായിരിയ്ക്കും. അതുകൊണ്ട് രണ്ടു ലിങ്കും ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു. രണ്ടു ലിങ്കുകളും വാട്ആപ്പ്, ഇ മെയിൽ, ഫേസ് ബുക്ക് വഴിയായും വാർത്തയുടെ അടിയിലും പോസ്ററ് ചെയ്യുന്നത് ദയവായി ശ്രദ്ധിയ്ക്കുക.
ഇന്ത്യൻ വോളിബോൾ ക്ലബ് പ്രസിഡന്റ്, കൊളോണ്‍ ഇന്ത്യൻ ഇടവക, ഹോൾവൈഡെ സെന്റ് ചാവറ കുടുംബ യൂണിറ്റ് പ്രസിഡന്റ്, കൊളോണ്‍ കേരള സമാജത്തിന്റെ ആദ്യകാലം മുതലുള്ള അംഗം, മികച്ച സ്പോർട്സ്് സംഘാടകൻ, ഗായകൻ, സാംസ്കാരിക, സാമുദായിക, ജീവകാരുണ്യ പ്രവർത്തകൻ, കാർണിവാലിസ്റ്റ് തുടങ്ങിയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന മാത്യു പാറ്റാനിയുടെ അപ്രതീക്ഷിത വേർപാട് കൊളോണ്‍ മലയാളികളെ ദുഖത്തിലാഴ്ത്തി. മാത്യുവിന്റെ അകാല വേർപാടിൽ കൊളോണിലെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി
Links
Holy Mass@ St.Theresia Church 25.11.2021, 10.00 AM
https://youtu.be/7Agb4SqTz8
Funeral Ceremony @ Friedhof 12:00 AM
https://youtu.be/uIb3Ea7e7w
ജോസ് കുന്പിളുവേലിൽ