ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണം സ​മാ​പി​ച്ചു
Sunday, November 28, 2021 7:23 AM IST
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ( ലി​വിം​ഗ് സ്റ്റോ​ണ്‍ ) ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണം സ​മാ​പി​ച്ചു . സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​റ്റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ളി​ൽ, മി​ഷ​നു​ക​ളി​ൽ നി​ന്നു​മെ​ത്തി​യ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും , അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​നി​ധ്യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉദ്ഘാ​ട​നം ചെ​യ്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളും ഓ​രോ മാ​സ​വും അ​വ​ര​വ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ത്ബോ​ധി​പ്പി​ച്ചു . ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ്ര​തി​കൂ​ല​മാ​യ കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലും രൂ​പ​ത​യു​ടെ എ​ട്ട് റീ​ജ​ണു​ക​ളാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ആ​യി​ര​ത്തോ​ളം വ​രു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് വി​വി​ധ ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​വാ​നും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും , ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗു​ക​ളി​ൽ കൂ​ടി​യും കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ രൂ​പ​ത​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ജീ​വി​തം സ​ഭ​യോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​വാ​ൻ കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ക്കു​ന്ന​ത്.

രൂ​പ​താ വി​കാ​രി ജെ​നെ​റ​ൽ​മാ​രാ​യ റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ (സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ​ചാ​ർ​ജ് ), റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം.​സി​ബി​എ​സ്, കു​ടും​ബ കൂ​ട്ടാ​യ്മ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര , ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, റ​വ. ഫാ. ​ടോ​മി അ​ടാ​ട്ട്, റ​വ. സി.​ആ​ൻ മ​രി​യ എ​സ്.​എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . കോ​ഡി​നേ​റ്റ​ർ ഷാ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി റെ​നി സി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​റ്റ് ഒൗ​ർ ലേ​ഡി ഓ​ഫ് ഹെ​ല്പ് പെ​ർ​പെ​ച്വ​ൽ മി​ഷ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യും സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ​ചാ​ർ​ജ് റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റെ​വ.​ഫാ. ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര, ഷാ​ജി തോ​മ​സ് ( കോ​ഡി​നേ​റ്റ​ർ ), റെ​നി സി​ജു തോ​മ​സ് ( സെ​ക്ര​ട്ട​റി), വി​നോ​ദ് തോ​മ​സ് ( പി​ആ​ർ​ഒ), ഡീ​ക്ക​ൻ അ​നി​ൽ തോ​മ​സ് (അ​ഡ്ഹോ​ക്ക് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി) എ​ന്നി​വ​രും ഫി​ലി​പ്പ് ക​ണ്ടോ​ത്ത് ( ബ്രി​സ്റ്റോ​ൾ), ജി​നോ ജോ​സ് (കേം​ബ്രി​ഡ്ജ് ), ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ (കൊ​വെ​ൻ​ട്രി), ജെ​യിം​സ് മാ​ത്യു (ഗ്ലാ​സ്കോ), തോ​മ​സ് ആ​ന്‍റ​ണി( ല​ണ്ട​ൻ), കെ.​എം . ചെ​റി​യാ​ൻ (മാ​ഞ്ച​സ്റ്റ​ർ ), ജി​തി​ൻ ജോ​ണ്‍ (സൗ​ത്താം​പ്ട​ണ്‍ ), ആ​ന്‍റ​ണി മ​ടു​ക്ക​ക്കു​ഴി ( പ്രെ​സ്റ്റ​ൻ ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ക​മ്മ​റ്റി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് .

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ