ലോ​ക​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ 37 ശ​ത​മാ​നം പേ​ർ
Friday, December 3, 2021 12:09 AM IST
ബെ​ർ​ലി​ൻ: കോ​വി​ഡ് 19 പ​ക​ർ​ച്ചാ​വ്യാ​ധി​യു​ടെ കാ​ല​ത്ത് കൂ​ടു​ത​ൽ പേ​ർ ഓ​ണ്‍​ലൈ​നി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ങ്കി​ലും ലോ​ക ജ​ന​സം​ഖ്യ​യി​ൽ 37 ശ​ത​മാ​നം പേ​ർ, അ​താ​യ​ത് ഏ​ക​ദേ​ശം 300 കോ​ടി​യോ​ളം പേ​ർ ഇ​ന്‍റ​ർ​നെ​റ്റ് ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വെ​ളി​പ്പെ​ടു​ത്തി.

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ 290 കോ​ടി ജ​ന​ങ്ങ​ളി​ൽ 96 ശ​ത​മാ​ന​വും ഇ​തു​വ​രെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ അ​ന്ത​ർ​ദേ​ശീ​യ ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ യൂ​ണി​യ​ൻ (ഐ​ടി​യു) ക​ണ​ക്കാ​ക്കി. അ​തേ​സ​മ​യം ഓ​ണ്‍​ലൈ​നി​ലേ​ക്ക് ക​ട​ന്ന ജ​ന​ങ്ങ​ളു​ടെ എ​ണ്ണം 2019 ൽ 410 ​കോ​ടി ഉ​ണ്ടാ​യി​രു​ന്ന​ത് 2021 ആ​യ​പ്പോ​ൾ 490 കോ​ടി​യി​ലെ​ത്തി​യ​താ​യി ഐ​ടി​യു പ​റ​ഞ്ഞു. ഇ​തി​ൽ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ സ്ഥി​ര​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും, മ​റ്റു​ള്ള​വ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ക​ണ​ക്ഷ​ൻ വേ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​വ​രു​മാ​ണ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ ആ​ദ്യ വ​ർ​ഷം ആ​ഗോ​ള ത​ല​ത്തി​ലു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ദാ​രി​ദ്യ്രം, നി​ര​ക്ഷ​ര​ത, വൈ​ദ്യു​തി ല​ഭ്യ​ത​ക്കു​റ​വ്, ഡി​ജി​റ്റ​ൽ അ​റി​വി​ല്ലാ​യ്മ എ​ന്നി​വ​യെ​ല്ലാം ആ​ളു​ക​ളെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്നു​ണ്ടെ​ന്നും ഐ​ടി​യു പ​റ​ഞ്ഞു.

വി​ക​സ​നം ഏ​റ്റ​വും കു​റ​ഞ്ഞ 46 രാ​ജ്യ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം മു​ക്കാ​ൽ ഭാ​ഗ​വും ഒ​രി​ക്ക​ലും ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രാ​ണ്. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ യു​വാ​ക്ക​ളും പു​രു​ഷ·ാ​രും ന​ഗ​ര​വാ​സി​ക​ളും പ്രാ​യ​മാ​യ​വ​രേ​ക്കാ​ളും സ്ത്രീ​ക​ളേ​ക്കാ​ളും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രേ​ക്കാ​ളും ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​രാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ