വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, March 25, 2022 4:10 PM IST
ആ​ല​പ്പു​ഴ: വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ ഒ​ൻ​പ​താ​മ​ത് ക​ണി​യാം​പ​റ​മ്പി​ല്‍ മേ​രി മാ​ത്യു മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​ട​നും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജോ​യി കെ.​ മാ​ത്യു​വി​ന്‍റെ മാ​താ​വ് മേ​രി മാ​ത്യു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 30-ന​കം [email protected] എ​ന്ന ഇ-​മെ​യി​ലി​ല്‍ അ​യ​യ്ക്ക​ണം.

സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ന്ന വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ൻ 25-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മ​ദ​ര്‍ വി​ഷ​ന്‍ ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ന്ന് വി​ത​ര​ണം ചെ​യ്യും.

ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​കം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജീ​വ​കാ​രു​ണ്യ, വി​ജ്ഞാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ, പാ​ച​കം എ​ന്നി​വ​യി​ല്‍ സ​ജീ​വ​മാ​യ വ്യ​ക്തി​ത്വ​ങ്ങ​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും ഗ്രൂ​പ്പു​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. സം​ഘ​ട​ന​ക​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ നി​ര്‍​ദേ​ശി​ക്കാം.

സ​ന്ദേ​ശ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ-​വി​ത​ര​ണ രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തും അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ട​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ ഇ​തി​ന​കം ചെ​റു​തും വ​ലു​തു​മാ​യ 12 സ​ന്ദേ​ശ ചി​ത്ര​ങ്ങ​ളും മൂ​ന്ന് ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഇ​വ​യ്ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു.