ബ്രിസ്ബേൻ : ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷനുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കൈരളി ബ്രിസ്ബേൻ ഓൾ ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബ്രിസ്ബേൻ കൈരളി ബ്രിസ്ബേൻ അസോസിയേഷൻ അംഗവും ബ്രിസ്ബേനിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനുമായ ഹെഗൽ ജോസഫ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് ടൂർണമെന്റാണ് ഗ്രിഫിത് യൂണിവേഴ്സിറ്റിയുടെ നാഥാൻ ക്യാന്പസിൽ ( ക്വീൻ എലിസബത്ത് ഹോസ്പിറ്റലിന് എതിർവശം) അരങ്ങേറുന്നത്.
ഏപ്രിൽ 9 രാവിലെ 7.30 മുതൽ വൈകുന്നേരം 7 വരെ നടക്കുന്ന ഈ ടൂർണമെന്റിൽ കാൻബെറ , വിക്ടോറിയ, ക്യുൻസ്ലാൻഡ്, സൗത്ത് ഓസ്ട്രേലിയ, നോർതേര ടെറിറ്റോറി എന്നിവിടങ്ങളിൽ നിന്നായി 16 ഓളം ടീമുകൾ 4 പൂളിലായി മാറ്റുരക്കും. അതാതു സംസ്ഥാനങ്ങളിൽ ജേതാക്കളയ മികച്ച ടീമുകൾ മാറ്റുരക്കുന്പോൾ ഈ കാൽപന്തുകളി മത്സരം കാണികൾക്കു ആവേശം പകരുന്ന ഒരു വിരുന്നായിരിക്കും എന്ന് സംഘടകർ പറയുന്നു. അരുണ്‍ കല്ലുപുരക്കൽ, ജെറിൻ കരോൾ, മോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ടൂർണമെന്റ് ഒരു വൻ വിജയമാക്കാൻ ഉള്ള ഒരുക്കത്തിലാണ്. പരിപാടിയുടെ വിജയത്തിനായി ഷോജൻ, സജി ജോസഫ്, ലിജി ജിജോ, ഷൈനി ജോയ്, അജിത് മാർക്കോസ്, ഡാനിയ സോണി, ആഷ്ന റോബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തിക്കുന്നു.
കാൽപന്തുകളിയിൽ മറഡോണയും പെലെയും റൊണാൾഡീന്യോയും കഫുവുമെല്ലാമാണ് സൂപ്പർതാരങ്ങളെങ്കിൽ ഓസ്ട്രേലിയൻ സോക്കർ ടൂർണമെന്റിൽ പന്തിലെ മായാജാലത്തിൽ മറ്റുചിലരാണ് കേമൻമാർ എന്ന് തെളിയിക്കുവാൻ ഒരുങ്ങുകയാണ് ഇതര സംസ്ഥാനങ്ങളിലെ ഫുട്ബോൾ ക്ലബുകൾ.
ഒരു ദിനം നീണ്ടു നിൽക്കുന്ന ഈ ഫുട്ബോൾ മാമാങ്കം കാണുവാനും കാൽപന്തുകളിയുടെ ചാതുര്യം ആസ്വദിക്കാനും കൈരളി ബ്രിബ്സബേൻ പ്രസിഡന്റ് ടോം ജോസഫ് , സെക്രട്ടറി സൈമണ്‍ , പിആർ ഓ പ്രീതി സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൈരളി എക്സിക്യൂട്ടിവ് കമ്മിറ്റി എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നു.
ടൂര്ണമെന്റിനോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി , ഡാൻസ് പ്രോഗ്രാമുകൾ , പഞ്ചാബി നൃത്തങ്ങൾ, ഫുഡ് സ്റ്റാളുകൾ, ഐസ് ക്രീം കൗണ്ടറുകൾ, നോണ്‍ ഫുഡ് സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ബ്രിസ്ബേണിലുള്ള എല്ലാ സ്പോർട്സ് പ്രേമികൾക്കും കോവിഡു കാലത്തിനു ശേഷമുള്ള ഒരു ഫാമിലി ഫണ്‍ ഡേ ആക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംഘടകർ.
ടോം ജോസ്