വി​ജ​യ​ദി​ന പ്ര​സം​ഗ​ത്തി​ൽ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ ന്യാ​യീ​ക​രി​ച്ച് പു​ടി​ൻ
Wednesday, May 11, 2022 12:44 AM IST
ജോ​സ് കുന്പിളു​വേ​ലി​ൽ
മോ​സ്കോ: ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ വാ​ർ​ഷി​ക​മാ​യ വി​ജ​യ​ദി​ന​ത്തി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ ന​ട​ത്തി​യ പ്ര​സം​ഗം യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന​താ​യി. വ​ലി​യ തോ​തി​ൽ ന​ട​ത്തി​യ സൈ​നി​ക പ​രേ​ഡി​നു ശേ​ഷ​മാ​യി​രു​ന്നു പ്ര​സം​ഗം. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ക​യാ​ണ് റ​ഷ്യ ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ട​ത്.

നാ​സി ജ​ർ​മ​നി​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ വാ​ർ​ഷി​ക​മാ​ണ് വി​ജ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മോ​സ്കോ​യി​ലെ റെ​ഡ് സ്ക്വ​യ​റി​ൽ ന​ട​ത്തി​യ പ​രേ​ഡി​ൽ 11,000 സൈ​നി​ക​ർ പ​ങ്കെ​ടു​ത്തു. വ്ളാ​ദി​വോ​സ്റ്റോ​ക്ക്, നോ​വി​സി​ബി​ർ​സ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രേ​ഡു​ക​ൾ ന​ട​ത്തി.

പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ചാ​ണ് പു​ടി​ൻ സം​സാ​രി​ച്ച​ത്. അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത് നാ​റ്റോ​യാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, റ​ഷ്യ​യു​ടെ വാ​ക്കു​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും പ​റ​ഞ്ഞു.