ഗ്രി​ഫി​ത് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ്രി​ഫി​ത് മേ​റ്റാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി
Friday, May 27, 2022 6:41 PM IST
ബ്രി​സ്‌​ബെ​യ്ൻ: ക്യൂ​ന്‍​സ്‌​ലാ​ന്‍​ഡ് ഗ്രി​ഫി​ത് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ്രി​ഫി​ത് മേ​റ്റാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യാ​യ തെ​രേ​സ ജോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് ശേ​ഷ​മാ​ണ് ഗ്രി​ഫി​ത്തി​ലെ ക്രി​മി​നോ​ള​ജി-​സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ തെ​രേ​സ ജോ​യി​യെ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ ഗ്രി​ഫി​ത് മേ​റ്റ് ടീ​മി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​തി​നൊ​ന്നോ​ളം അം​ഗ​ങ്ങ​ളാ​ണ് ടീ​മി​ലു​ള്ള​ത്.

യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്കെ​ത്തു​ന്ന വി​ദേ​ശീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ഓ​സ്ട്രേ​ലി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ജീ​വി​ത​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ക, ദേ​ശീ​യ, രാ​ജ്യാ​ന്ത​ര പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ഇം​ഗ്ലി​ഷ് ഭാ​ഷ​യി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ക, ഓ​ഫ്‌​ലൈ​ന്‍-​ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​തി​വാ​യി ഇ​ട​പെ​ടു​ക തു​ട​ങ്ങി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വ​ക്താ​ക്ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ത്യേ​ക ടീം ​ആ​ണ് ഗ്രി​ഫി​ത് മേ​റ്റ്‌​സ്.

ആ​ല​പ്പു​ഴ തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ തെ​രേ​സ ജോ​യി ഐ​ക്യ രാ​ഷ്ട്ര സ​ഭ ഓ​സ്ട്രേ​ലി​യ​ന്‍ അ​സോ​സി​യേ​ഷ​ന്റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ല്‍ ആ​ദ്യ​മാ​യി മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ള്‍ മ​ന:​പാ​ഠ​മാ​ക്കി പാ​ടി പു​തി​യ ലോ​ക റെ​ക്കോ​ര്‍​ഡ് സൃ​ഷ്ടി​ച്ച​വ​രാ​ണ് തെ​രേ​സ​യും സ​ഹോ​ദ​രി ആ​ഗ്‌​ന​സും.

മാ​ന​സി​കാ​രോ​ഗ്യ​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് സ​ഹോ​ദ​രി ആ​ഗ്‌​ന​സു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ആ​ഗ്ന​സ് ആ​ന്‍​ഡ് തെ​രേ​സ പീ​സ് ഫൗ​ണ്ടേ​ഷ​നും ഇ​തി​ന​കം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

ബ്രി​സ്‌​ബെ​യ്നി​ല്‍ താ​മ​സി​ക്കു​ന്ന ന​ട​നും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് കെ. ​മാ​ത്യു- ജാ​ക്വി​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് തെ​രേ​സ ജോ​യി.