അമൻദീപ് സിംഗ് ഗിൽ യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രതിനിധി
Sunday, June 12, 2022 12:20 AM IST
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി മു​​​തി​​​ർ​​​ന്ന ഇ​​​ന്ത്യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​നാ​​​യ അ​​​മ​​​ൻ​​​ദീ​​​പ് സിം​​​ഗ് ഗി​​​ല്ലി​​​നെ നി​​​യ​​​മി​​​ച്ചു. ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലെ പ്രാ​​​വീ​​​ണ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു നി​​​യ​​​മ​​​ന​​​മെ​​​ന്ന് യു​​​എ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ ജ​​​നീ​​​വ​​​യി​​​ലെ ഡി​​​ജി​​​റ്റ​​​ൽ ഹെ​​​ൽ​​​ത്ത്-​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ ഐ-​​​ഡ​​​യ​​​റി​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​ണു ഗി​​​ൽ.

ജ​​​നീ​​​വ​​​യി​​​ലെ നി​​​രാ​​​ധു​​​ധീ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി (2016-18), യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി എ​​​ക്സി​​​ക്യു​​​ട്ടി​​​വ് ഓ​​​ഫീ​​​സ​​​ർ, കോ-​​​ലീ​​​ഡ് (2018-19) എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2017 മു​​​ത​​​ൽ 18 വ​​​രെ സ്വ​​​യം നി​​​യ​​​ന്ത്രി​​​ത ആ​​​യു​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ സ്വാ​​​ധീ​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലും ഇ​​​ദ്ദേ​​​ഹം പ​​​ങ്കാ​​​ളി​​​യാ​​​യി. 1992 ബാ​​​ച്ച് ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു ഗി​​​ൽ.