ലണ്ടൻ: ജൂണ്‍ 16,17,18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിൽപങ്കെടുക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്ററിൽ നിന്ന് മൂന്ന് പേർക്ക് ക്ഷണം ലഭിച്ചു. മലയാളം മിഷൻയുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ്, മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ്നാസർ, സ്കോട്ട്ലൻഡ് മേഖലാ കോഡിനേറ്റർ എസ്.എസ് ജയപ്രകാശ് എന്നിവരെ നോമിനേറ്റ് ചെയ്തു.
യുകെയിൽ നിന്നും ആകെ 10 പ്രതിനിധികളെയാണ് മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽപങ്കെടുക്കാനായി നാമനിർദേശം ചെയ്യപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളായ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേണ്‍ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനാ നേതാക്കളെയും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കുമാണ് ഇത്തവണ അവസരം ലഭിച്ചിരിക്കുന്നത്.
യുകെയിലെ ഇംഗ്ലണ്ടിൽ നിന്നും സി.എ. ജോസഫ്, ആഷിക് മുഹമ്മദ് നാസർ, അഡ്വ. ദിലീപ് കുമാർ, എസ. ്ശ്രീകുമാർ, ജയൻ എടപ്പാൽ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ എന്നിവരെയാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
യുകെയിലെ കലാ സാംസ്കാരിക മേഖലകളിലും സാമൂഹിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന മികച്ചസംഘാടകനും വാഗ്മിയുമായ സി.എ. ജോസഫ് കേരള ഗവണ്മെൻറിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽപ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻറും യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ്.
2020ൽ നടന്ന രണ്ടാം ലോകകേരള സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ആഷിക്ക് മുഹമ്മദ് നാസർ മൂന്നാം ലോക കേരള സഭയിലും അംഗമായി തുടരും. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാമുഖ്യം കൊടുക്കുന്ന മൂന്നാം ലോകകേരള സഭയിലെ പ്രായം കുറഞ്ഞ പ്രതിനിധികളിലൊന്നാണ് അദ്ദേഹം. പഠനകാലയളവിൽസാങ്കേതിക സംഘടനയായ ടെക്നോസിലും അന്താരാഷ്ട്ര എന്ജിനീറിംഗ് കൂട്ടായമയായ IEEE യുടെനേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. യുകെയിലെ ട്രാൻസ്പോർട്ട് രംഗത്ത് സ്മാർട്ട് മോട്ടർവേസ് കൻസൾട്ടണ്ടായി ബർമിംഗ്ഹാമിൽപ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന് യുകെയിലെ ഹൈസ്പീഡ് റെയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ റോൾഒൗട്ട്സ്മാർട്ട് റോഡുകൾ സ്മാർട്ട് ടോളിംഗ് ഡ്രൈവർലെസ്സ് കാറുകളുടെ വികസനം ക്ളീൻ എയർ സോണുകൾമുതലായ അത്യന്താധുനികസാങ്കേതികവിദ്യകളിൽ പരിജ്ഞാനവും ട്രാൻസ്പോർട്ട് നയരൂപീകരണത്തിൽ പരിചയവുമുണ്ട്.
മലയാളം മിഷൻ പ്രവർത്തകസമിതി അംഗവും മിഡ്ലാൻഡ്സ് മേഖല കോഓർഡിനേറ്ററുമാണ് അദ്ദേഹം. യുകെയിലെ ഏറ്റവും പുരാതനമായ പ്രവാസ സംഘടനയായ ഇൻഡ്യൻ വർക്കേഴ്സ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി അംഗവും യൂത്ത്ഓഫീസറുമാണ്. സിപിഎം ഓവർസീസ് ഘടകമായ എഐസി യുകെ അയർലൻഡ് ഘടകത്തിന്റെപതിമൂന്ന് അംഗ ദേശീയ എക്സികൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം കൈരളിയുകെയുടെ ബർമിംഗ്ഹാം യൂണിറ്റ് അംഗമാണ്.
ലണ്ടനിൽ വർഷങ്ങളായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും മാധ്യമരംഗത്തും പ്രവർത്തിക്കുന്ന എസ. ്ശ്രീകുമാർ ഏഷ്യാനെറ്റ് യൂറോപ്പിന്റെയും ആനന്ദ് മീഡിയയുടെയും ആനന്ദ് ട്രാവൽസിന്റെയും ഡയറക്ടറുമാണ്.
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) സെൻട്രൽ കമ്മിറ്റി മെന്പർ, മാഞ്ചസ്റ്റർ ബ്രാഞ്ച് സെക്രട്ടറി, ബ്രിട്ടനിലെ പുരോഗമന കലാസംസ്കാരിക സംഘടനയായ കൈരളി യുകെയുടെ നാഷണൽ ട്രസ്റ്റീ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജയൻ എടപ്പാൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ആണ് താമസിക്കുന്നത്. രണ്ടാം ലോകകേരള സഭയിലും യുകെയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ലണ്ടനിൽ പവർ സെക്ടർമേഖലയിൽ കോണ്സൾട്ടന്റയി ജോലി ചെയുന്നു.
സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷൻ കൗണ്‍സിൽ ജനറൽ കണ്‍വീനറായും പ്രവർത്തിക്കുന്നു. ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ താമസിക്കുന്ന സാമൂഹ്യരംഗത്തും ചാരിറ്റി മേഖലകളിലും സജീവമായി ഇടപെടുന്ന അഡ്വ. ദിലീപ് കുമാർ നോർത്താംപ്ടണ്‍ കിങ്സ്തോർപ്പ് കൗണ്‍സിലറുമാണ്. ഇംഗ്ലണ്ട് ആൻഡ്വെയിൽസ് സോളിസിറ്റർ ആയും പ്രാക്ടീസ് ചെയ്യുന്നു.
വെയിൽസിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട സുനിൽ മലയിൽ കഴിഞ്ഞ 14 വർഷമായി വെയിൽസിലെ ന്യൂപോർട്ടിലാണ് താമസിക്കുന്നത്. എഐസി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവും വെയിൽസ് ബ്രാഞ്ചിന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്ന സുനിൽ മലയിൽ കൈരളി യുകെ വെയിൽസ് ബ്രാഞ്ചിന്റെ നിർവാഹകസമിതി അംഗവുമാണ് .
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ, അക്കാഡമിക് സ്റ്റുഡന്റ് കൗണ്‍സിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കന്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ സുനിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തിരുവോണത്തെക്കുറിച്ച് പബ്ലിഷ് ചെയ്ത അഡ്രോയിഡ് ആപ്പ് ശ്രദ്ധേയവും ലോക മലയാളികൾക്ക് ഉപകാരപ്രദവുമാണ്.
സ്കോട്ട്ലൻഡിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട നിധിൻ ചന്ദ് സാമൂഹ്യരംഗത്തും ചാരിറ്റി മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു. ഇൻവെസ്റ്റ്മെൻറ് ഗൈഡൻസ് കണ്‍സൾട്ടൻസി ആൻഡ് ഇവൻറ് മാനേജ്മെൻറ്ബിസിനസ് ചെയ്യുന്ന നിധിൻ ചന്ദ് സ്കോട്ടിഷ് നാഷണൽ പാർട്ടി ലിൻലിത്ഗോ ബ്രാഞ്ചിലെ പ്രവർത്തനങ്ങൾക്ക്മുഖ്യ നേതൃത്വവും നൽകുന്നു.
നോർത്തേണ്‍ അയർലൻഡൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട എസ്.എസ്. ജയപ്രകാശ് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ വിദഗ്ധ സമിതി ചെയർമാനും നോർത്തേണ്‍ അയർലൻഡ് കോർഡിനേറ്ററുമാണ്.
നോർത്തേണ്‍ അയർലൻഡിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ്മകലാകേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവർത്തിക്കുന്ന എസ്.എസ്. ജയപ്രകാശ് അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനും എഐസി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവുമാണ്.
മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസി മലയാളികൾക്ക് ഗുണകരമായ നിരവധി തീരുമാനങ്ങൾചർച്ചചെയ്തു നടപ്പിലാക്കുമെന്നാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്.
കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ്തെളിയിച്ചിട്ടുള്ള മടങ്ങിവന്ന ആളുകളെ കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായരീതിയിൽ ഉപയോഗിക്കുന്നതിനായി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.
വിദേശ മലയാളികളുടെ പ്രത്യേകിച്ച് യുകെ മലയാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ചകളിൽസജീവമായി കൊണ്ടുവരുവാനും ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുവാനും പരമാവധി ശ്രമിക്കുന്നതാണെന്ന് യുകെയിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട പ്രതിനിധികൾ സംയുക്തമായി അറിയിച്ചു.