ജ​ഗ​ജീ​വ് കു​മാ​ർ ലോ​ക കേ​ര​ളസ​ഭ​യി​ലേ​ക്ക്
Thursday, June 16, 2022 11:17 PM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ണ്‍: ലോ​ക കേ​ര​ള സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ജ​ഗ​ജീ​വ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ കാ​ലം മു​ത​ൽ പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം കെ​ട്ടി​പെ​ടു​ക്കു​ന്ന​തി​ലും, അ​തി​ന്‍റെ നേ​തൃ​നി​ര​യി​ലും പ്ര​വ​ർ​ത്തി​ച്ച ജ​ഗ​ജീ​വ് പി​ന്നീ​ട് അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലും, ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി.

പ്ര​വാ​സി​യാ​യ​ശേ​ഷം ക​ഴി​ഞ്ഞ 17 വ​ർ​ഷ​ക്കാ​ല​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെ​യ്നി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ന​വോ​ദ​യ ബ്രി​സ്ബെ​യി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം Ipswich Malayalee Association ന്‍റെ പ്ര​സി​ഡ​ന്‍റാ​യി മൂ​ന്നു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ്വാ​ല ക​ൾ​ച്ച​റ​ൽ ആ​ൻ​റ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു അം​ഗീ​കാ​രം കൂ​ടി​യാ​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.